മമ്മൂക്കയെയും ദൈവത്തെയും ഭയമാണെന്ന്‌ ടിനി ടോം

മമ്മൂക്കയെയും ദൈവത്തെയും ഭയമാണെന്ന്‌ ടിനി ടോം

മലയാളത്തിലെ ശ്രദ്ധേയ താരമാണ് നടന്‍ ടിനി ടോം. മിമിക്രി വേദികളില്‍ നിന്നാണ് ടിനി ടോമിന്റെ മലയാള സിനിമാ അരങ്ങേറ്റം. വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങള്‍ ഇതിനോടകം ടിനി ടോം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മെഗാതാരത്തിനെ കുറിച്ചുള്ള ടിനിയുടെ വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്. മമ്മൂട്ടിയെ കുറിച്ച് ടിനി ടോം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

മമ്മൂട്ടിയുടെ പിറന്നാളിനോട്‌ അനുബന്ധിച്ചാണ്‌ ടിനി ടോമിന്റെ തുറന്ന്‌ പറച്ചിൽ. തനിക്ക് ജീവിതത്തില്‍ ഭയം ഉള്ളത് രണ്ട് പേരെ മാത്രമാണ്. ദൈവത്തെയും മമ്മൂക്കയെയും എന്നാണ് ടിനി ടോം പറയുന്നത്. അതും സ്‌നേഹം കൊണ്ടുള്ള ഭയം ആണെന്നും ടിനി ടോം പറയുന്നു.

blated bday wishes മമ്മുക്ക, മറന്ന് പോയതല്ല, മനഃപൂര്‍വം വൈകിച്ചതാണ് ..മറ്റുള്ളവര്‍ക്ക് മമ്മുക്ക എന്താണ് എന്നറിഞ്ഞിട്ട് കുറിക്കാം എന്ന് വച്ചു …എന്റെ വീട്ടില്‍ ഉയരത്തില്‍ തൂക്കി ഇട്ടിരിക്കുന്ന ചിത്രമാണ് ഇത് …അമ്മയാണ് വീട്ടിലെ ആദ്യത്തെ മമ്മുക്ക ഫാന്‍ …

എല്ലാം ആദ്യം നമ്മള്‍ അറിഞ്ഞത് അമ്മമാരില്‍ നിന്നും ആണല്ലോ ..പിന്നീട് ഞാന്‍ കടുത്ത മമ്മുക്ക ഫാന്‍ ആയി …പഠിക്കുന്ന കാലത്തു മനോരമ ആഴ്ച പതിപ്പ് കാത്തിരിക്കുമായിരുന്നു ,മമ്മുക്കയുടെ ആത്മ കഥ വായിക്കാന്‍ …എന്റെ ആദ്യ വായന ശീലം ..ഇക്കയിലേക്കു അടുക്കാന്‍ സാധാരണക്കാരനായ എനിക്ക് ഒരു സാധ്യതയും ഇല്ല ..പിന്നേ ഒരു ആവാഹനം ആയിരിന്നു ,അനുകരിച്ചു ,അനുകരിച്ചു കൂടെ അഭിനയിച്ചു …പട്ടാളത്തില്‍ പട്ടാഭിരാമിന്റെ കീഴില്‍ പട്ടാളക്കാരന്‍ ആയി പ്രാഞ്ചിയേട്ടനില്‍ ചിറമേല്‍ ഫ്രാന്‍സിസിന്റെ ഡ്രൈവര്‍ ആയി …

ആ വണ്ടി ഓടിച്ചാണ് സിനിമയില്‍ ഞാന്‍ കയറിയതു, അത് കൊണ്ട് ആരും എന്നേ തടഞ്ഞിട്ടില്ല ഇനിയും ഒരുപാട് എനിക്ക് നേടാനുണ്ട് പക്ഷേ ഇപ്പോഴും മമ്മുക്കയുടെ അടുത്ത് ചെല്ലുമ്പോ എനിക്ക് ഒരു കസേര കിട്ടാറുണ്ട്,അതാണ് ഞാന്‍ ജീവിതത്തില്‍ നേടിയ ഏറ്റവും വലിയ സിംഹാസനം…ജീവിതത്തില്‍ ഭയം ഉള്ളത് രണ്ട് പേരെ മാത്രം ദൈവത്തിനെയും മമ്മുക്കയയെയും..അതും സ്‌നേഹം കൊണ്ടുള്ള ഭയം ..സിനിമാ മാത്രമല്ല എങ്ങിനെ ജീവിക്കണം എന്നും പഠിച്ചത് ഇക്കയില്‍ നിന്നും ആണ്‌.

Leave a Reply