യോഗ ക്ലാസിനെത്തിയെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ അധ്യാപകന്റെ ശ്രമം

യോഗ ക്ലാസിനെത്തിയെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ അധ്യാപകന്റെ ശ്രമം

യോഗ ക്ലാസ്സ് നടക്കുന്നതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യോഗ അധ്യാപകൻ അറസ്റ്റിൽ. മട്ടാഞ്ചേരി നോർത്ത് ചെറളായി സ്വദേശി അജിത്ത് (38) ആണ് അറസ്റ്റിലായത്. മുളവുകാട് പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ താത്കാലിക യോഗ അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു അജിത്ത്.

യോഗ ക്ലാസിനെത്തിയ വിദ്യാർത്ഥിനിയെ പരിശീലനം എന്ന് പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടിലെത്തിയ പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

Leave a Reply