ഇന്ത്യക്ക് നിരാശ; ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് അയോഗ്യത; ഭാരപരിശോധനയിൽ പരാജയപ്പെട്ടു

ഇന്ത്യക്ക് നിരാശ; ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് അയോഗ്യത; ഭാരപരിശോധനയിൽ പരാജയപ്പെട്ടു

പാരിസ്: 50 കിലോഗ്രാം സ്വർണ മെഡൽ പോരാട്ടത്തിൽ നിന്ന് വിനേഷ് ഫോഗട്ടിനെ പാരിസ് ഒളിമ്പിക്സിൽ നിന്ന് അയോഗ്യയാക്കി. ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി. 50 കിലോ വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ ഭാരം കൂടിയെന്നതിന്റെ പേരിലാണ് അയോഗ്യയാക്കിയിരിക്കുന്നത്‌.

റിപ്പോർട്ടുകൾ അനുസരിച്ച്, 50 കിലോഗ്രാം സ്വർണ്ണ മെഡൽ മത്സരത്തിന് മുന്നോടിയായി 100 ​​ഗ്രാം ഭാരമാണ് അധികമായി കണ്ടെത്തിയത്.

ഒളിമ്പിക് ഗുസ്തിയിലെ നിയമപ്രകാരം ഫോഗട്ടിന് വെള്ളിമെഡലിനു പോലും അർഹതയുണ്ടാകില്ലെന്നാണ് വിവരം. ഫലത്തിൽ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ, വെങ്കല മെഡൽ ജേതാക്കൾ മാത്രമേ ഉണ്ടാകൂ എന്നും റിപ്പോർട്ടിൽ പറയുന്നു.

മൂന്നാം ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഫോഗട്ട് , ബുധനാഴ്ച രാത്രി പതിനൊന്നരയോടെ നടക്കേണ്ടിയിരുന്ന ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായിട്ടാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്.

ഇന്ന് രാവിലെ നടന്ന ഭാരപരിശോധനയില്‍ 100 ഗ്രാം അധികമാണെന്ന് കണ്ടെത്തിയെന്ന് ഇന്ത്യന്‍ പരശീലകന്‍ അറിയിച്ചു. ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് ഫോഗട്ടിന് അയോഗ്യത വന്നിരിക്കുന്നത്.

Leave a Reply