ആലപ്പുഴയിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ സ്വദേശി വിപിൻ (33) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പണം തട്ടാൻ ശ്രമിച്ചത്.
ഇസ്നറ്റഗ്രാമിലൂടെയാണ് വിപിൻ പതിമൂന്നുകാരിയുമായി സഹൃദം സ്ഥാപിച്ചത്. തുടർന്ന് നിരന്തരം വീഡിയോ കാൾ ചെയ്ത് സംസാരിക്കുകയും പെൺകുട്ടിയുടെ ദൃശ്യങ്ങൾ കൈക്കലാക്കുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പെൺകുട്ടിയോട് പണം ആവിശ്യപ്പെടുകയായിരുന്നു.
ഭീഷണി തുടർന്നതോടെ പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലാകുകയും വിവരം അധ്യാപികയെ അറിയിക്കുകയുമായിരുന്നു. അദ്ധ്യാപിക പോലീസിൽ പരാതി നൽകുകയും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.