സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന പതിമൂന്ന് അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ എൽഡിഎഫ് യോഗത്തിൽ തീരുമാനം. സബ്‌സിഡിയിൽ
സബ്‌സിഡിയുടെ അവശ്യ സാധനങ്ങൾ നൽകുന്നത് വഴി 500 കോടിയിലധികം രൂപയുടെ ബാധ്യത ഉണ്ടാകുന്നുണ്ടെന്നും അത് സർക്കാർ വീട്ടണമെന്നും സപ്ലൈക്കോ ആവിശ്യപെട്ടതോടെയാണ് സർക്കാർ വില വർദ്ധിപ്പിക്കാനുള്ള അനുമതി നൽകിയത്.
അതേസമയം വില എത്രത്തോളം വർധിപ്പിക്കണമെന്നുള്ളത് അടുത്ത ദിവസങ്ങളിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും. വരും ദിവസങ്ങളിൽ പതിമൂന്ന് ആവിശ്യ സാധനങ്ങളുടെ വില വർധിക്കും.
എന്നാൽ കഴിഞ്ഞ കുറെ മാസങ്ങളായി സപ്ലൈക്കോയിൽ സബ്‌സിഡി ഉൽപ്പന്നങ്ങൾ ഒന്നും ലഭ്യമായിരുന്നില്ല. ഇതിനിടെയാണ് വില വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ നടത്തുന്നത്.