കാർ ബോണറ്റിൽ ചാടിക്കയറി; തെരുവ് നായ ആക്രമണത്തിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാർ ബോണറ്റിൽ ചാടിക്കയറി; തെരുവ് നായ ആക്രമണത്തിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശാസ്താംകോട്ടയിലാണ് സംഭവം നടന്നത്.

ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. ഭരണിക്കാവ് സ്വദേശി അഷ്‌കര്‍ ബദറാണ് കാറിന്റെ ബോണറ്റില്‍ ചാടിക്കയറി രക്ഷപ്പെട്ടത്.

നടന്നു നീങ്ങുന്നതിനിടെയാണ് ഒരു നായ അഷ്‌കറിനെ പിന്തുടരുന്നത്. അഷ്‌കര്‍ തിരിഞ്ഞ് നോക്കുന്നതിനിടെ മറ്റൊരു നായയുമെത്തി യുവാവിനെ കടിക്കാന്‍ ഒരുങ്ങുകയായിരുന്നു. ഇതിനിടെ സമീപത്തുകണ്ട കാറിന്റെ ബോണറ്റിലേക്ക് ്ഷ്‌കര്‍ ചാടിക്കയറി. ഇതോടെ നായ്ക്കള്‍ തിരിഞ്ഞോടുകയായിരുന്നു.

Leave a Reply