ഒരു തരത്തിലും നിയന്ത്രിക്കാനാകാതെ കാസർഗോഡ് നഗരത്തിലെ ഗതാഗത തടസ്സം; ഉടൻ നടപടി ആവശ്യപ്പെട്ട് എ അബ്ദുർറഹ്മാൻ

ഒരു തരത്തിലും നിയന്ത്രിക്കാനാകാതെ കാസർഗോഡ് നഗരത്തിലെ ഗതാഗത തടസ്സം; ഉടൻ നടപടി ആവശ്യപ്പെട്ട് എ അബ്ദുർറഹ്മാൻ

കാസറഗോഡ്;നഗരത്തിലെ ഗതാഗത തടസ്സസം പൂർണമായും അനിയത്രിതാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സഹാചര്യത്തിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാൻ ഉടൻ നടപടി ആവശ്യപ്പെട്ടു.ദേശിയ പാത വികസനം മൂലമാണ് കാസർഗോഡ് നിവാസികളുടെ യാത്ര ദുരിതത്തിലായിരിക്കുന്നത്.നാടിന് വികസനം അത്യാവശ്യമാണെന്നും എന്നാലത് ഒരിക്കലും ജനങ്ങളെ പ്രതികൂലമായി ബാധിക്കരുതെന്നും എ അബ്ദുറഹ്മാൻ പറയുന്നു.സ്കൂൾ ബസുകളും ആംബുലൻസുമടക്ക, നിരവധി വാഹങ്ങളാണ് ദിവസവും മണിക്കൂറുകളോളം ട്രാഫിക് മൂലം കഷ്ടപ്പെടുന്നത്.നയമാറാമൂല മുതൽ കാസറഗോഡ് നഗരം വരെയുള്ള ഗതാഗതമാണ് ഏറ്റവും ദുസ്സഹം.

    ഇത്തരത്തിലുള്ള അന്യായ തടസ്സം നിരവധി വാഹനാപകടത്തെ ക്ഷണിച്ചു വരുത്തും എന്ന കാര്യവും സർക്കാർ പരിഗണനയിലെടുക്കുന്നില്ല.ഗതാഗത തടസ്സം മൂലം അനവധി പരാതികളാണ് ഇപ്പോൾ ഉയർന്നു വരുന്നത്.എത്രയും പെട്ടെന്ന് തന്നെ ഇതിനൊരു പോംവഴി കണ്ടെത്തണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.മതിയായ പാർക്കിംഗ് സൗകര്യം ഇല്ലാത്തതും എടുത്തു പറയേണ്ട കാര്യമാനിന്ന് ജനങ്ങൾ ഓർമപ്പെടുത്തുന്നു.

Leave a Reply