കോഴിക്കോട് സ്വദേശി ബംഗളൂരുവില്‍ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് സ്വദേശി ബംഗളൂരുവില്‍ കുഴഞ്ഞുവീണ് മരിച്ചു

ബംഗളൂരു: കോഴിക്കോട് പൊറ്റമ്മല്‍ സ്വദേശി ബംഗളൂരുവില്‍ കുഴഞ്ഞുവീണ് മരിച്ചു. ബംഗളൂരുവില്‍ ടൈല്‍ കമ്ബനിയില്‍ ജോലിചെയ്തിരുന്ന ശ്യാംസുന്ദര്‍ (45) ആണ് ചൊവ്വാഴ്ച ജോലിക്കിടെ കുഴഞ്ഞുവീണത്.

സഹപ്രവര്‍ത്തകര്‍ അടുത്തുള്ള കാവേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 20 വര്‍ഷത്തോളമായി ബംഗളൂരുവിലാണ് സ്ഥിരതാമസം. എ.ഐ.കെ.എം.സി.സി ഇലക്‌ട്രോണിക് സിറ്റി ഫേസ് രണ്ട് പ്രവര്‍ത്തകരുടെ സഹായത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഭാര്യ: തനൂജ. മക്കള്‍: ശ്രദ്ധ, സൃഷ്ടി. നാട്ടില്‍നിന്ന് ബന്ധുക്കള്‍ എത്തിയതിനു ശേഷം ബംഗളൂരുവില്‍ സംസ്കരിച്ചു.

Leave a Reply