കോഴിക്കോട് നിപ തന്നെ; പരിശോധന ഫലം പോസിറ്റീവ്

പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻഐവി) നിന്നുള്ള സാമ്പിളുകളുടെ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്.

കേന്ദ്രസംഘം ഉടൻ സംസ്ഥാനത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു. സംശയാസ്പദമായ നാല് സാമ്പിളുകളുടെ ഫലം കാത്തിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.

നിപ ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ ആയഞ്ചേരി പഞ്ചായത്തിലെ കല്ലാടും മംഗലാടും ചൊവ്വാഴ്ച കേരള ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദേശം നൽകി.

മുൻകരുതലിന്റെ ഭാഗമായി രണ്ട് പ്രദേശങ്ങളിലെയും സ്‌കൂളുകളും അങ്കണവാടികളും ചൊവ്വാഴ്ചയും അടച്ചിരുന്നു. ജില്ലയിൽ നിപ ബാധിച്ച് രണ്ട് പേർ മരിച്ചു.

നിപ ബാധിതരുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയ്യാറാക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു. പ്രദേശം ക്വാറന്റൈൻ ചെയ്യാൻ ശ്രമിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.

Leave a Reply