മുംബൈയിൽ മൊബൈൽ ആപ്പിലൂടെ ലൈവ് സെക്സ് ഷോ നടത്തിയ യുവതികൾ ഉൾപ്പടെയുള്ള മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ആയിരം രൂപ മുതൽ പതിനായിരം രൂപ വരെ വാങ്ങിയാണ് ‘പിഹു’ എന്ന ആപ്പിലൂടെ ലൈംഗീക ദൃശ്യങ്ങൾ ലൈവ് ആയി പ്രദർശിപ്പിച്ചത്. നിരവധിപേരാണ് ആപ്പ് വഴി പണം അടച്ച് ദൃശ്യങ്ങൾ കണ്ടത്. സംഭവത്തിൽ പിഹു ആപ്പിന്റെ ഉടമയ്‌ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് രണ്ട് യുവതിയും ഒരു യുവാവും അറസ്റ്റിലായത്. മുംബൈ സ്വദേശികളായ തനിഷ രാജേഷ് (20), രുദ്ര നാരായൺ (27), ആരിഫ് ഖാൻ (34) എന്നിവരാണ് അറസ്റ്റിലായത്. തനിഷയുടെ ഫ്ലാറ്റിൽ വെച്ചാണ് ഇവർ ദൃശ്യങ്ങൾ പകർത്തിയിരുന്നത്.
യുവതികൾ പ്രലോഭിപ്പിക്കുന്നതായി കാണിച്ച് യുവാവ് നൽകിയ പരാതിയിലാണ് പോലീസ് നടപടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ദൃശ്യങ്ങൾ വിൽപ്പന നടത്തിയതായും വിവരമുണ്ട്. നിരവധി വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പിഹു ആപ്പിന്റെ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.