‘എനിക്കതിൽ പങ്കില്ല’; രശ്‌മികയുടെ ഡീപ് ഫേക്ക് വീഡിയോയിൽ പ്രതികരിച്ച് വീഡിയായിലെ മോഡൽ

‘എനിക്കതിൽ പങ്കില്ല’; രശ്‌മികയുടെ ഡീപ് ഫേക്ക് വീഡിയോയിൽ പ്രതികരിച്ച് വീഡിയായിലെ മോഡൽ

സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച നടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയയോട് പ്രതികരിച്ച് ബ്രിട്ടീഷ് ഇന്ത്യന്‍ മോഡലും ഇന്‍ഫ്ലുവന്‍സറുമായ സാറാ പട്ടേൽ. സാറാ പട്ടേലിന്റെ വീഡിയോയാണ് വ്യാജ വീഡിയോയ്ക്ക് ഉപയോഗിച്ചത്. വൈറലായ വീഡിയോയുമായി തനിക്ക് ഒരു ബന്ധമില്ലെന്നും ആരാണ് വീഡിയോ ചെയ്തെന്ന് അറിവില്ലെന്നും സാറാ പട്ടേൽ പറഞ്ഞു.
‘വീഡിയോ കണ്ട് ഭയന്ന് ഇന്‍സ്റ്റഗ്രാമില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഡീപ് ഫേക്ക് എന്ന വിഭാഗത്തിൽ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷൻ ഇല്ല. അതിനാൽ വഞ്ചന (fraud) എന്ന വിഭാഗത്തിലാണ് വീഡിയോ റിപ്പോര്‍ട്ട് ചെയ്തത്. സമാനമായ അനുഭവങ്ങള്‍ ഉള്ളവരില്‍ നിന്ന് വിവരങ്ങൾ തേടുകയാണ് ഞാൻ.
രൂക്ഷമായ പ്രതികരണങ്ങളോടെയാണ് പലരും എനിക്ക് ഈ വീഡിയോ അയച്ച് തരുന്നത്. വൈറലായ ഈ വീഡിയോയുമായി എനിക്ക് ബന്ധമില്ല. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സ്ത്രീകളും പെണ്‍കുട്ടികളും വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്,’ സാറ പട്ടേല്‍ വിശദീകരിച്ചു

Leave a Reply