പ്രാർത്ഥനകൾക്ക് നന്ദി, ശക്തമായി തന്നെ തിരിച്ചുവരുമെന്ന് മഹേഷ് കുഞ്ഞുമോൻ; വീഡിയോ കാണാം

പ്രാർത്ഥനകൾക്ക് നന്ദി, ശക്തമായി തന്നെ തിരിച്ചുവരുമെന്ന് മഹേഷ് കുഞ്ഞുമോൻ; വീഡിയോ കാണാം

കൊല്ലം സുധിയുടെ മരണത്തിനു കാരണമായ അപകടത്തിൽ ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ എന്നിവർക്കും പരിക്കേറ്റിരുന്നു. അപകട സമയം സുധിക്ക് ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലി സാരമായ പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. ഇരുവരും ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിരുന്നു.

അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമായിരുന്നു പരിക്കേറ്റത്. ദീർഘമായ ഒരു സർജറിയിലൂടെ പരിക്കുകൾ ഭേദമാക്കി വിശ്രമത്തിലാണ് മഹേഷ് കുഞ്ഞുമോൻ. ഇപ്പോഴിതാ, പരിക്കുകൾ ഭേദമായി ശക്തമായി തിരികെ വരും എന്നാണ് മഹേഷ് പങ്കുവയ്ക്കുന്നത്.

24 ന്യൂസിനോടാണ് മഹേഷ് പ്രതികരിച്ചത്. പ്രാർത്ഥനകൾക്ക് നന്ദിയും അറിയിക്കുന്നുണ്ട്. പഴയതിലും ശക്തമായി തിരികെയെത്തും എന്നാണ് മഹേഷ് പരിക്കുകൾ ഭേദമായി വരുന്ന അവസ്ഥയിൽ പങ്കുവയ്ക്കുന്നത്.

Leave a Reply