ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണ്ണിമയും അഭിനയമേഖലയിലും ഡിസൈനിംഗ് രംഗത്തും സജീവമയാണ്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മാധ്യമപ്രവര്‍ത്തകയായിരുന്നെങ്കിലും വിവാഹശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുടെ അമരത്താണ്. സിനിമയിലും സീരിയലുകളിലും എത്തി വര്‍ഷങ്ങള്‍ ആയിട്ടും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരൻ. തിരക്കുകള്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മരുമക്കളായ പൂര്‍ണിമയെയും സുപ്രിയയെയും പറ്റി മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ്വൈറലായി മാറുന്നത്. മല്ലിക സുകുമാരനൊപ്പം പെയ്തൊഴിയാതെ എന്ന സീരിയലില്‍ പൂര്‍ണിമ അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രജിത്തും പൂര്‍ണിമയും പ്രണയത്തിലായ കഥയും താരം പറയുന്നു.
‘‘ഞാൻ വീണ്ടും സീരിയലുകളില്‍ അഭിനയിച്ച് തുടങ്ങിയ ശേഷം ഇന്ദ്രൻ തമിഴ്നാട്ടില്‍ നിന്നും വെള്ളിയാഴ്ച തോറും എന്നെ കാണാൻ വരുമായിരുന്നു. സീരിയല്‍ സെറ്റില്‍ വരികയും എന്റെ ഒപ്പമുള്ള മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്ക് പാട്ട് പാടി കൊടുക്കുകയുമെല്ലാം ചെയ്യുമായിരുന്നു. അങ്ങനെ അവൻ പാടി പാടിയാണ് ഒരു പാട്ട്,…. പൂര്‍ണിമ വീട്ടിലെത്തിയത്….’’ മല്ലിക പറയുന്നു.
ഇന്ദ്രജിത്തും പൃഥ്വിരാജും പ്രണയിച്ച് വിവാഹിതരായവരാണ്. രണ്ടുപേരും അവരുടെ രീതികള്‍ക്ക് പറ്റിയ രണ്ട് കുട്ടികളെയാണ് കണ്ടെത്തിയതെന്ന് എപ്പോഴും അഭിമാനത്തോടെ മല്ലിക സുകുമാരൻ പറയാറുണ്ട്. അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും പൂര്‍ണിമ ഇപ്പോഴും ലൈംലൈറ്റില്‍ തന്നെയുണ്ട്. പല ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. തന്റെയും മക്കളുടെയുമെല്ലാം വിശേഷം പങ്കുവെച്ച് നിരന്തരം ഇന്‍സ്റ്റഗ്രാമില്‍ എത്താറുണ്ട്. പ്രാണാ എന്ന ബൊട്ടീക്കിന്റെ നടത്തിപ്പുമായി തിരക്കിലാണ് എപ്പോഴും താരം.
‘‘ഇന്ദ്രന്റെ പാട്ട് കേള്‍ക്കാൻ അവള്‍ക്ക് അന്നേ വലിയ താല്‍പര്യമായിരുന്നു. എനിക്കും സംശയം തോന്നിയിരുന്നു. പിന്നെ സുപ്രിയയെ ഇന്റര്‍വ്യൂസിലൂടെയാണ് കണ്ട് തുടങ്ങിയത്. എനിക്ക് എന്റെ മക്കളെ അറിയാം. അവര്‍ക്ക് രണ്ടുപേര്‍ക്കും ചേരുന്ന കുട്ടികള്‍ വരണ്ടെ. പറഞ്ഞ് ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്തിരിക്കണം. ഇങ്ങനെ ഒക്കെ നോക്കുമ്പോള്‍ ഇതൊക്കെ ഉള്ള കുട്ടികളാണ് മക്കള്‍ക്ക് ഭാര്യമാരായി വരുന്നതെങ്കില്‍ അവരുടെ പകുതി ജോലി കുറയുമല്ലോ. മാത്രമല്ല രാജുവും ഇന്ദ്രനും ഒന്നും വീട്ട് കാര്യം നോക്കുന്ന പ്രശ്നമേയില്ല. പൂര്‍ണിമയെ അക്കാര്യത്തില്‍ സമ്മതിക്കണം. മക്കളെ രണ്ടുപേരെയും നല്ല രീതിയില്‍ പഠിപ്പിച്ച് ഇതുവരെ എത്തിച്ചില്ലേ. സുപ്രിയയും അതുപോലെയാണ്. അതുകൊണ്ട് അലംകൃതയും മിടുക്കിയായി വളരുന്നു. വീട്ടുകാര്യങ്ങള്‍ക്കൊപ്പം പ്രൊഡക്ഷൻ പോലുള്ളവയെല്ലാം സുപ്രിയ നോക്കി നടത്തുന്നുമുണ്ട്. ഞാൻ കൊച്ചിയിലെ ഫ്ലാറ്റില്‍ വന്നെന്ന് അറിഞ്ഞാല്‍ ആദ്യം ഓടി വരുന്നത് സുപ്രിയയും അലംകൃതയുമാണ്. പണ്ട് പൂര്‍ണിമയായിരുന്നു ആദ്യം വന്നിരുന്നത്. ഞാൻ ഇതിനിടയ്ക്ക് പരാതിയും പറഞ്ഞിരുന്നു. പണ്ട് പൂര്‍ണിമയ്ക്കായിരുന്നു സ്നേഹക്കൂടുതല്‍ ഇപ്പോള്‍ സുപ്രിയയ്ക്കാണെന്ന് തമാശയായി ഞാന്‍ പൂര്‍ണ്ണിമയോട് പറയാറുണ്ട്…’’ മല്ലിക പറഞ്ഞു. തന്റെ ഓര്‍മകള്‍ തന്റെ ബെഡ്റൂമില്‍ ഒതുങ്ങുമെന്നും സുകുവേട്ടന്റെ ഫോട്ടോയില്‍ നോക്കി ഇടയ്ക്ക് താൻ സംസാരിക്കാറുണ്ടെന്നും മല്ലിക സുകുമാരൻ പറയുന്നു.