നരച്ച മുടിയും പ്രസരിപ്പില്ലാത്ത മുഖവും: ചാർമിളയ്‌ക്ക്‌ എന്ത്‌ പറ്റി

നരച്ച മുടിയും പ്രസരിപ്പില്ലാത്ത മുഖവും: ചാർമിളയ്‌ക്ക്‌ എന്ത്‌ പറ്റി

ഒരുകാലത്ത് മലയാള സിനിമയുടെ പ്രിയനായികയായിരുന്നു ചാര്‍മിള. വിടർന്ന കണ്ണുകളിൽ കുസൃതിയൊളിപ്പിച്ച ചിരിയുമായി താരം ഒരു തലമുറയ്ക്ക് പ്രിയങ്കരിയായി.

വിവാഹ ശേഷം അഭിനയരംഗം വിട്ട ചാര്‍മിള പിന്നീട് ക്യാരക്ടർ റോളുകളിലൂടെ മടങ്ങിയെത്തി. ഇടയ്ക്ക് സീരിയലുകളിലും അഭിനയിക്കാറുണ്ട്.ആദ്യ വിവാഹം പരാജയപ്പെട്ടതോടെ ചാര്‍മിള രണ്ടാമതും വിവാഹം കഴിച്ചു. അതും പരാജയമായി. ഒരു മകനുണ്ട്.

തന്റെ പുതിയ വിശേഷങ്ങളും പഴയ സിനിമാ ഓര്‍മകളും ഇടയ്ക്കിടെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ചാര്‍മിള കഴിഞ്ഞ ദിവസം പങ്കുവച്ച തന്റെ ഒരു ചിത്രമാണ് ചർച്ചയാകുന്നത്.നരച്ച തലമുടിയും പ്രസരിപ്പില്ലാത്ത മുഖവുമായാണ് ഫോട്ടോയിൽ താരം. ചിത്രം വൈറലായതോടെ, ചാർമിളയ്ക്ക് എന്തു പറ്റി എന്ന ചോദ്യവുമായി പലരും കമന്റുകളിടുന്നുണ്ട്. നടി സോണിയ അഗര്‍വാളിനൊപ്പം ഒരു ലൊക്കേഷനില്‍ നിന്നു പകർത്തിയ ചിത്രം താരത്തിന്റെ പുതിയ ക്യാരക്ടറിന്റെ ലുക്കാണെന്നും പറയപ്പെടുന്നു

Leave a Reply