വിജയ്‌യെപ്പോലെ നൃത്തം ചെയ്യാന്‍ എനിക്കു പറ്റില്ല’ ; തുറന്ന്‌ പറഞ്ഞ്‌ ഷാരൂഖ് ഖാന്‍

വിജയ്‌യെപ്പോലെ നൃത്തം ചെയ്യാന്‍ എനിക്കു പറ്റില്ല’ ; തുറന്ന്‌ പറഞ്ഞ്‌ ഷാരൂഖ് ഖാന്‍

കഠിനമായ നൃത്തച്ചുവടുകള്‍ തനിക്കു വഴങ്ങില്ലെന്നു തുറന്നു പറഞ്ഞ് ഷാരൂഖ് ഖാന്‍. നടന്‍ മുഖ്യ വേഷത്തിലെത്തുന്ന ‘ജവാന്‍’ എന്ന ചിത്രത്തിന്റെ ചെന്നൈയില്‍ വെച്ച് നടന്ന ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയ്യെപ്പോലെ നൃത്തം ചെയ്യാന്‍ തനിക്കാകില്ലെന്നും അതികഠിനമായ ചുവടുകള്‍ തരരുതെന്ന് ജവാന്റെ നൃത്തസംവിധായകനായ ഷോബി മാസ്റ്ററോട് പറഞ്ഞിരുന്നുവെന്നും താരം വ്യക്തമാക്കി.

പഠാന് ശേഷം ആരാധകര്‍ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രം പ്രമുഖ സംവിധായകന്‍ അറ്റ്ലിയുടെ ആദ്യ ബോളിവുഡ് സിനിമ കൂടിയാണ്.ഷാരൂഖ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. വിജയ് സേതുപതി വില്ലനാകുന്ന ചിത്രത്തില്‍ സാനിയ മല്‍ഹോത്ര, റിധി ഡോഗ്ര, സുനില്‍ ഗ്രോവര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാരൂഖ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ‘ജവാന്‍’ റിലീസ് ചെയ്യുന്നത്.ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളെല്ലാം യൂട്യൂബില്‍ തരംഗമായിരുന്നു. ജി.കെ.വിഷ്ണു ആണ് ജവാന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ്: റൂബെന്‍. സെപ്റ്റംബര്‍ 7ന് ‘ജവാന്‍’ തിയേറ്ററുകളിലെത്തും.

Leave a Reply