മമ്മൂട്ടിയുടെ ഡെവിളിഷ് ലുക്കിൽ തരം​ഗമായി ‘ഭ്രമയു​ഗം’ പോസ്റ്റർ

മമ്മൂട്ടിയുടെ ഡെവിളിഷ് ലുക്കിൽ തരം​ഗമായി ‘ഭ്രമയു​ഗം’ പോസ്റ്റർ

ഓരോ കഥാപാത്രങ്ങളിലൂടെയും അദ്ദേഹം തീർത്തും വ്യത്യസ്തരായ മനുഷ്യരുടെ മനോവികാരങ്ങളെയാണ് പ്രേക്ഷകന്റെ സിനിമാ സ്വപ്നങ്ങളിലേക്ക് വരച്ചിട്ടത്. അഭിനയത്തിൽ വേഷങ്ങളുടെ ദൈർഘ്യമോ പ്രാധാന്യമോ നോക്കാതെയാണ് മമ്മൂട്ടി എന്ന നടൻ ആഗ്രഹങ്ങളുടെ പിന്നാലെ സഞ്ചരിച്ചത് .ഏത് വേഷവും ചെയ്യാനുള്ള മമ്മൂട്ടിയുടെ തീരുമാനങ്ങൾ തന്നെയായിരുന്നു എല്ലാക്കാലവും സിനിമയിൽ ആ മനുഷ്യനെ വേറിട്ട് നിർത്തിയത്. താരപദവിയിൽ നിന്ന് താഴെയിറങ്ങാത്ത തെന്നിന്ത്യൻ ബോളിവുഡ് താരങ്ങൾ മമ്മൂട്ടിയെ കണ്ട് പഠിക്കണമെന്ന് പല നിരൂപകരും പറഞ്ഞിരുന്നു. എന്നും തന്നിലെ നടനെ പുതുക്കി കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘ഭ്രമയു​ഗം’ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.

കറ പുരണ്ട പല്ലുകൾ, നരപടർന്ന താടിയും മുടിയും ഒറ്റ മുണ്ടും ധരിച്ച് ബ്ലാക് ആൻഡ് വൈറ്റ് ലുക്കിയാണ് ഭ്രമയു​ഗം പോസ്റ്ററിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. ഡെവിളിഷ് ലുക്കിലുള്ള ചിരിയാണ് പോസ്റ്ററിലെ ഹൈലൈറ്റ്. ദുർമന്ത്രവാദിയായിട്ടാകും മമ്മൂട്ടി സിനിമയിൽ എത്തുകയെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതിനോട് ചേർത്തു വയ്ക്കുന്ന തരത്തിലാണ് പോസ്റ്ററും ആ ചിരിയും. മമ്മൂട്ടിയുടെ ലുക്കിനൊപ്പം തന്നെ പോസ്റ്ററിന്റെ ഡിസൈനും ക്വാളിറ്റിയും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്.

തരം​ഗമായി മാറിയ ഈ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് ഏസ്തറ്റിക് കുഞ്ഞമ്മ എന്ന കമ്പനിയാണ്. ഇപ്പോഴിതാ ഈ മമ്മൂട്ടിയുടെ ലുക്കിന് പിന്നൽ നടന്ന കാര്യങ്ങളെ കുറിച്ച് പറയുകയാണ് കമ്പനിയുടെ ക്രിയേറ്റീവ് ഹെഡും ഫൗണ്ടറുമായ അരുൺ അജികുമാർ. ഈ ലുക്കിന് പിന്നിൽ ഒരുതരത്തിലുള്ള പ്ലാനോ കാര്യങ്ങളോ ഇല്ലായിരുന്നു എന്നാണു അരുൺ സജികുമാർ പറയുന്നത്.പക്ഷെ ഒരു ലുക്ക് ആൻഡ് ഫീൽ, ക്യാമ്പയിൻ എങ്ങനെ ആകണം എവിടെ എത്തണം എന്നതിനെ പറ്റി ഐഡിയ ഉണ്ടായിരുന്നു.

Leave a Reply