കോട്ടയം പള്ളിക്കത്തോട് വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട ചുങ്കപ്പാറ സ്വദേശി ജിബിൻ മാർട്ടിൻ ജോൺ (26) ആണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഭർത്താവ് മരിച്ച ശേഷം ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വീട്ടമ്മയുമായി പ്രതി ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു.
പീഡനത്തിന് ശേഷം വിവാഹത്തിൽ നിന്നും പിന്മാറിയതോടെ വീട്ടമ്മ പോലീസിൽ പരാതി നൽകി. വീട്ടമ്മയുടെ പരാതിയിൽ പള്ളിക്കത്തോട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.