കുമ്പളയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോളേജ് വിദ്യാർത്ഥി മരിച്ചു

കുമ്പളയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോളേജ് വിദ്യാർത്ഥി മരിച്ചു

കാസർഗോഡ് കുമ്പളയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉപ്പള സ്വദേശി ഇബ്രാഹീം ഖലീൽ (23) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇബ്രാഹീം ഖലീലിന്റെ സുഹൃത്തും ഉപ്പള സ്വദേശിയുമായ മുഹമ്മദ് മാസിൻ (24) ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ കുമ്പള ബാസ്കര നഗറിലാണ് അപകടമുണ്ടായത്. ഇബ്രാഹീം സഞ്ചരിച്ച സ്കൂട്ടറും സ്വകര്യ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിനിടെ യുവാവും സ്കൂട്ടറും ബസിനടിയിൽ പെടുകയായിരുന്നു.
അപകടം നടന്നതിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇബ്രാഹീം ഖലീലിനേയും, സുഹൃത്തിനേയും ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹീം ഖലീൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു

Leave a Reply