തൃശൂർ ചേർപ്പിൽ ഒറ്റയ്ക്ക് നടന്ന് പോകുന്ന യുവതികളെ ബൈക്കിൽ പിന്തുടർന്ന് ഉപദ്രവിക്കുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിഞ്ഞാലക്കുട മാപ്രാണം സ്വദേശി സൈക്കോ ഷാരോൺ എന്ന് വിളിക്കുന്ന ഷാരോൺ (23) ആണ് അറസ്റ്റിലായത്.
ഒറ്റയ്ക്ക് നടന്ന് പോകുന്ന യുവതികളെ ബൈക്കിൽ പിന്തുടർന്ന് വിജനമായ സ്ഥലത്തെത്തുമ്പോൾ ബൈക്ക് വട്ടം വെച്ച് തടഞ്ഞ് നിർത്തിയ ശേഷം ശരീരഭാഗങ്ങളിൽ കയറിപ്പിടിക്കുന്നതാണ് ഇയാളുടെ രീതി. നിരവധി വഴിയാത്രക്കാരായ യുവതികളെ ഇയാൾ ഇത്തരത്തിൽ ഉപദ്രവിച്ചിരുന്നു. തിരിച്ചറിയാനാവാത്ത വേഷം ധരിച്ചാണ് ഷാരോൺ കൃത്യം നടത്തിയിരുന്നത്.
നിരവധി യുവതികളുടെ പരാതി ലഭിച്ചതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. നേരത്തെ വീട് കയറി ആക്രമിച്ച കേസിലും പ്രതിയാണ് ഷാരോണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു