ബ്രേക്കപ്പ് എന്നെ തകർത്തു, കവിന്റെ ജീവിതവും കരിയറും നന്നായി പോകുന്നതിൽ സന്തോഷമെന്ന്‌ ലോസ്‌ലിയ

ബ്രേക്കപ്പ് എന്നെ തകർത്തു, കവിന്റെ ജീവിതവും കരിയറും നന്നായി പോകുന്നതിൽ സന്തോഷമെന്ന്‌ ലോസ്‌ലിയ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് മത്സരാർത്ഥികളായി എത്തി വലിയ താരങ്ങളായി മാറിയ നിരവധിപേരുണ്ട്. എല്ലാ ഭാഷകളിലും അങ്ങനെ ചിലരെ ചൂണ്ടിക്കാണിക്കാനാകും. അക്കൂട്ടത്തിൽ ഒരാളാണ് നടിയും മോഡലും അവതാരകയുമായാണ് ലോസ്‌ലിയ മാരിയനേശൻ. ബിഗ് ബോസ് തമിഴിന്റെ മൂന്നാം സീസണിലൂടെയാണ് ലോസ്‌ലിയ താരമാകുന്നത്. ശ്രീലങ്കൻ സ്വദേശിനിയായ ലോസ്‌ലിയ ഇന്ന് മലയാളി പ്രേക്ഷകർക്ക് ഉൾപ്പടെ പരിചിതയാണ്. അവതാരക ആയിട്ടാണ് ലോസ്‌ലിയ കരിയർ ആരംഭിക്കുന്നത്. പിന്നീട് മോഡലിംഗ് രംഗത്തെല്ലാം തിളങ്ങിയ താരം അതിനുശേഷമാണ് ബിഗ് ബോസ് തമിഴിന്റെ മൂന്നാം സീസണിൽ മത്സരാർത്ഥിയായി എത്തുന്നത്. ആ സീസണിലെ ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു ലോസ്‌ലിയ. ആ സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥിയും ലോസ്‌ലിയ ആയിരുന്നു.

ഷോയിൽ വെച്ച് സഹമത്സരാർത്ഥിയായ കവിനുമായി താരം പ്രണയത്തിലായിരുന്നു. ഇരുവരുടെയും പ്രണയമായിരുന്നു സീസൺ ത്രീയുടെ പ്രധാന ആകർഷണം. കവിൻ-ലോസ്ലിയ ജോഡിക്ക് നിരവധി ആരധകരും ഉണ്ടായിരുന്നു. എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഇരുവരും വേർപിരിഞ്ഞു. പ്രണയ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെയായതോടെയാണ് ലോസ്ലിയയും കവിനും വേർപിരിഞ്ഞത്. ഇതിനു പിന്നാലെ ലോസ്‌ലിയക്ക് വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നു.ബി​ഗ് ബോസിൽ നൂറ് ദിവസം തികയ്ക്കാൻ വേണ്ടി കവിനുമായി ലോസ്ലിയ പ്രണയം അഭിനയിക്കുകയായിരുന്നു എന്നതായിരുന്നു പ്രധാന വിമർശനം. പിന്നീട് ഇതെല്ലാം കെട്ടടങ്ങി. ഇപ്പോഴിതാ കവിൻ വിവാഹിതനുമായിരിക്കുകയാണ്. കഴിഞ്ഞ മാസമായിരുന്നു കവിന്റെ വിവാഹം. മോണിക്കാ ഡേവിഡ് ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത് എന്നാണ് വിവരം. കവിന്റെ വിവാഹശേഷം ലോസ്‌ലിയയുടെ പ്രതികരണം എന്താണെന്ന് അറിയാൻ ആരാധകർ ആഗ്രഹിച്ചിരുന്നു.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ കവിന്റെ വിവാഹത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചും ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ലോസ്‌ലിയ. ‘ബ്രേക്കപ്പ് ഒരു സാധാരണ വ്യക്തിയെപ്പോലെ എന്നെയും വേദനിപ്പിച്ചു. ആ സമയത്ത് നമ്മൾ ഒരു പ്രത്യേക മാനസികാവസ്ഥയിലൂടെ കടന്നുപോകും. അവിടെ ആർക്കും ആരെയും ഉപദേശിക്കാൻ കഴിയില്ല. കാരണം നമ്മളുടെ മനസിലുള്ളത് മറ്റാർക്കും കാണാൻ കഴിയില്ല’. അവർ മറ്റൊരു രീതിയിലാകും അതിനെ കാണുക. എന്റെ വേദനയാണ് ഏറ്റവും വലുതെന്ന് ഞാൻ കരുതിയിരുന്നു. പക്ഷേ മറ്റാരുടെയെങ്കിലും കഥ കേൾക്കുമ്പോൾ അറിയാം നമ്മുടേത് ഒന്നുമല്ലെന്ന്. ഒരു ബ്രേക്കപ്പ് ഉണ്ടായെന്ന് കരുതി അതിൽ തന്നെ വിഷമിച്ച് ഇരിക്കാൻ കഴിയില്ല. നിങ്ങൾ മുന്നോട്ട് പോകണം. അത് ബുദ്ധിമുട്ടായിരിക്കും. എന്നാൽ നമ്മൾ കടന്നുപോകണം’,

ഇക്കാര്യത്തിൽ ആരും നമ്മളെ കാത്തുനിൽക്കില്ല. സമയവും ആർക്കുവേണ്ടിയും കാത്തുനിൽക്കുന്നില്ല. അതുകൊണ്ട് തന്നെ അടുത്തത് എന്താണെന്ന് നോക്കണം. ഞാൻ അടുത്തിടെ ചെയ്ത ബ്രേക്കപ്പ് സോങ്ങിന് കവിൻ വിവാഹം കഴിച്ചതുമായി ഒരു ബന്ധവുമില്ല. അവന്റെ വിവാഹത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നേ ഇല്ല. അവൻ അവന്റെ ജീവിതം നോക്കി സൂപ്പർ ആയി പോകുന്നു. അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും തൊഴിൽ ജീവിതവും വളരെ നന്നായി പോകുന്നു എന്നതിൽ ഞാൻ എന്ത് അഭിപ്രായം പറയണം. അത് കാണുന്നതിൽ സന്തോഷം. ഒന്നിലും വിഷമമില്ല. മൂന്നാമതൊരാൾ ഞങ്ങളെ രണ്ടുപേരെയും ചേർത്ത് എന്തെങ്കിലും പറയുന്നതിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ,’ ലോസ്‌ലിയ പറഞ്ഞു.

അതേസമയം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി സജീവമാണ് ലോസ്‌ലിയ. ഫ്രണ്ട്ഷിപ്പ്, അന്നപൂര്‍ണി 2022, മലയാള ചിത്രം ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ തമിഴ് പതിപ്പായ ഗൂഗിള്‍ കുട്ടപ്പ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

Leave a Reply