കഷണ്ടി മറച്ച്‌ വെച്ച്‌ കല്യാണം, പക്ഷെ നീക്കം പാളി: വിവാഹം പന്തലിൽ നിന്ന്‌ യുവാവിനെ വധുവും വീട്ടുകാരും ചേർന്ന്‌ തല്ലി ഓടിച്ചു

കഷണ്ടി മറച്ച്‌ വെച്ച്‌ കല്യാണം, പക്ഷെ നീക്കം പാളി: വിവാഹം പന്തലിൽ നിന്ന്‌ യുവാവിനെ വധുവും വീട്ടുകാരും ചേർന്ന്‌ തല്ലി ഓടിച്ചു

കല്യാണ സമയത്തു വരൻ കഷണ്ടിയാണ് എന്ന് മനസിലാക്കിയ വധുവും വീട്ടുകാരും വരനെ മർദ്ദിച്ചു. വരൻ കൈ കൂപ്പി അപേക്ഷിച്ചുവെങ്കിലും വധുവിന്റെ വീട്ടുകാർ യാതൊരു ദയയും കാണിക്കാതെ മർദ്ദിക്കുന്നത് തുടർന്നു.

ഗയയിലെ ഇഖ്ബാൽപൂർ പ്രദേശത്തെ താമസക്കാരനായ വരൻ, ഗയയിലെ ദോഭി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ബജൗറ ഗ്രാമത്തിൽ രണ്ടാം വിവാഹത്തിന് പോയതായിരുന്നു. വിവാഹ ചടങ്ങിനിടെ, വിവാഹത്തിൽ വരൻമാർ ഉപയോഗിക്കുന്ന ശിരോവസ്‌ത്രം അണിഞ്ഞിട്ടുള്ള വരൻ അതിനു കീഴിൽ ഒരു വിഗ് ഉപയോഗിച്ച് തന്റെ കഷണ്ടി മറയ്ക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു

പക്ഷേ വരന്റെ അസ്വാഭാവികമായ പ്രകടനത്തിൽ സംശയം തോന്നിയ വധുവിന്റെ ബന്ധുക്കളിൽ ചിലർ മുടിയിൽ പിടിച്ചു വലിച്ചതോടെ പദ്ധതി ആകെ പാളി. അയാളുടെ കഷണ്ടി അതോടെ വെളിച്ചത്തായി. അതോടെ സംഭവം വലിയ പ്രശ്‌നമായി മാറി , യുവാവ് ക്ഷമാപണം നടത്തി, ആവർത്തിച്ച് കൈകൾ കൂപ്പി, ക്ഷമ തേടി. എന്നിരുന്നാലും, ചിലർ ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും അവിടെ ഉണ്ടായിരുന്ന ആളുകൾ ക്ഷമിക്കുന്ന മാനസികാവസ്ഥയിലായിരുന്നില്ല.

വരന് തല്ലു കിട്ടാൻ ഒന്നിൽ കൂടുതൽ കാരണം ഉണ്ടായിരുന്നു. ആദ്യ ഭാര്യയുമായുള്ള ബന്ധം നിലനിക്കുമ്പോൾ തന്നെയാണ് ഇയാൾ രണ്ടാമത് വിവാഹം കഴിക്കാൻ ശ്രമിക്കുന്നത് എന്ന കാര്യവും വെളിച്ചത്തായി. അതോടെ ആളുകളുടെ സ്വൊഭാവം മാറി . കൂട്ടം ചേർന്ന് വധുവിന്റെ ബന്ധുക്കൾ അയാളെ മർദ്ദി ക്കുകയും അസഭ്യം പറയുകയും ചെയ്‌തു.

Leave a Reply