ഭാര്യയെ ശല്യപ്പെടുത്തി, കൗമാരക്കാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ച്‌ ഭര്‍ത്താവ്

ഭാര്യയെ ശല്യപ്പെടുത്തി, കൗമാരക്കാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ച്‌ ഭര്‍ത്താവ്

ഭാര്യയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ഭര്‍ത്താവ് പതിനേഴുകാരനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലാണ് സംഭവം. ഈശ്വര്‍ പുത്രന്‍ ആണ് കൊല്ലപ്പെട്ടത്. ഷഫീഖ് അഹമ്മദിന്റെ ഭാര്യാപിതാവിന്റെ വളര്‍ത്തുമകനാണ് ഈശ്വര്‍ എന്ന് പോലീസ് അറിയിച്ചു.

ഷഫീഖിന്റെ ഭാര്യ, ഈശ്വറിനെ സഹോദരനായാണ് കണ്ടിരുന്നത്. എന്നാല്‍ ഇവര്‍ തമ്മില്‍ രക്തബന്ധമില്ല. ഈശ്വര്‍ യുവതിയെ പലവട്ടം ശല്യപ്പെടുത്തി. ഷഫീഖ് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഈശ്വര്‍ പിന്മാറിയില്ല. ഇതോടെയാണ് ക്രൂരകൃത്യം നടപ്പിലാക്കാന്‍ ഷഫീഖ് തീരുമാനിക്കുന്നത്.

തുടര്‍ന്ന്, മുംബൈയിലെ ചെമ്പൂരില്‍ വച്ച് ഷഫീഖ്, ഈശ്വറിനെ കൊലപ്പെടുത്തിയ ശേഷം മൃദേഹം വെട്ടിനുറുക്കുകയായിരുന്നു. പല കഷ്ണങ്ങളായി മുറിച്ച മൃതദേഹം പിന്നീട് പ്രതി വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ചു. സംഭവത്തില്‍, പ്രതി ഷഫീഖ് അഹമ്മദ് ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply