മണിപ്പൂർ കലാപം: പ്രതിഷേധമിരമ്പി മുസ്ലിം യൂത്ത്‌ ലീഗ് റാലി;മണിപ്പൂരിൽ നടക്കുന്നത് സംഘ്പരിവാർ സ്പോൺസേർഡ് കലാപം’ അഡ്വ.ഫൈസൽ ബാബു.’

മണിപ്പൂർ കലാപം: പ്രതിഷേധമിരമ്പി മുസ്ലിം യൂത്ത്‌ ലീഗ് റാലി;മണിപ്പൂരിൽ നടക്കുന്നത് സംഘ്പരിവാർ സ്പോൺസേർഡ് കലാപം’ അഡ്വ.ഫൈസൽ ബാബു.’

കാഞ്ഞങ്ങാട്:വംശവെറിയുടെ സംഘരൂപമായ ആർ.എസ്.എസിൻറെ അടുക്കളയിൽ വേവിച്ചെടുത്ത ആശയങ്ങളാണ് മണിപ്പൂർ കലാപങ്ങൾക്ക് പിന്നിലെന്നും സംഘ്പരിവാർ സ്പോൺസേർഡ് കലാപമാണ് അവിടെ നടക്കുന്നതെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു പറഞ്ഞു.കാസർഗോഡ് ജില്ല മുസ്ലിം യൂത്ത് ലീഗ് മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരത്തിൽ സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും അഭിമാനവും അന്തസും സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി രാജ്യത്തൊട്‌ മാപ്പ്‌ പറയണം. കലാപത്തിന്‌ ഒത്താശ ചെയ്യുന്ന മണിപ്പൂർ മുഖ്യമന്ത്രിയെ ഉടൻ പുറത്താക്കണം. മുപ്പത്താറ് മണിക്കൂറിനുള്ളില്‍ മൂന്നൂറിലധികം പള്ളികള്‍ തകര്‍ത്തതിനു പിന്നില്‍ സംഘ് പരിവാറിന്‍റെ കൈകള്‍ വ്യക്തമാണ്. നമ്മുടെ രാജ്യം രണ്ടായി വിഭജിക്കപ്പെടുകയാണെന്നും ഫൈസൽ ബാബു പറഞ്ഞു.വനിതകളടക്കം നൂറുകണക്കിന് പ്രവർത്തകർ റാലിയിൽ പങ്കെടുത്തു
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ അദ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി വൈസ് പ്രസിഡന്റുമാരായ എൻ.എ ഖാലിദ്,ഒൺഫോർ അബ്ദുൾ റഹ്മാൻ നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത് ജനറൽ സെക്രട്ടറി കെ.കെ ബദ്റുദ്ധീൻ,ടി.ഡി കബീർ,യൂസുഫ് ഉളുവാർ,പി.പി നസീമ ടീച്ചർ,എം.പി ജാഫർ,എം.ബി ഷാനവാസ്,എം.സി ശിഹാബ് മാസ്റ്റർ,എം.എ നജീബ്,എ.മുക്താർ,ഷംസുദ്ധീൻ ആവിയിൽ,ഹാരിസ് അങ്കക്കളരി,റഫീഖ് കേളോട്ട്,എം.പി നൗഷാദ്,ബാത്ത്ഷ പൊവ്വൽ,നൂറുദ്ധീൻ ബെളിഞ്ച,അനസ് എതൃത്തോട്,ഇർഷാദ് മൊഗ്രാൽ,സയ്യിദ് താഹ തങ്ങൾ,സവാദ് അംഗഡിമൊഗർ,നദീർ കൊത്തിക്കാൽ,റമീസ് ആറങ്ങാടി,നാസർ ഇഡിയ,ബി.എം മുസ്തഫ,സിദ്ധീഖ് സന്തോഷ്നഗർ,ഹാരിസ് ബെദിര,റഹൂഫ് ബാവിക്കര,ഖാദർ ആലൂർ,സലീൽ പടന്ന,വി.പി.പി ഷുഹൈബ്,എ.പി ഉമ്മർ,എൽ.കെ ഇബ്രാഹിം,പാലാട്ട് ഇബ്രാഹിം,ഹംസ മുക്കൂട് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply