ഓണം മഞ്ജു വാര്യർ കൊണ്ട്‌ പോയി, വൈറലായി ഫോട്ടോസ്‌

ഓണം മഞ്ജു വാര്യർ കൊണ്ട്‌ പോയി, വൈറലായി ഫോട്ടോസ്‌

“ഈ കുട്ടീടെ കോളേജിലെ ഓണപ്പരിപാടി ആണെന്ന് തോന്നുന്നു, അടിപൊളി..ഓണം മഞ്ജു കൊണ്ട് പോയി, ഏതോ ചെറിയ പെൺകുട്ടിയാണെന്നു കരുതി, ഏത് ക്ലാസ്സിലാ പഠിക്കണേ,ഒരു രക്ഷയും ഇല്ല….കണ്ടിട്ട് മതിയാവുന്നില്ല, സുന്ദരി പെണ്ണേ, ഓണാശംസകൾ”, എന്നിങ്ങനെ പോകുന്നു കമന്റുകൾ. തന്റെ ഓണ ഫോട്ടോകളിലൂടെ മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ വീണ്ടും താരമായിരിക്കുകയാണ്‌. നിരവധി കമന്റുകളാണ്‌ ഫോട്ടോക്ക്‌ ലഭിക്കുന്നതും.

ഓണത്തിനു സോഷ്യൽ മീഡിയ നിറയെ ഓണാ​ഗോഷ പരിപാടികളും ഓണപ്പാട്ടും ഫോട്ടോഷൂട്ടുകളും ഒക്കെയാണ്. നിരവതി താരങ്ങളാണ് ഓണവിശേഷങ്ങലും തങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടും സോഷ്യൽ മീഡിയയിലെത്തിയിട്ടുള്ളത്. അത്തരത്തിൽ മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പാവാടയും ടോപ്പും ഷോളും ധരിച്ച് ക്യൂട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. വെള്ളനിറത്തിലുള്ള വസ്ത്രത്തിൽ വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ ടോപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ഡിസൈനറായ സമീറ സനീഷ് ആണ് ഈ ലുക്കിന് പിന്നിൽ. അതിസുന്ദരിയായ മ‍‍ഞ്ജുവിനെ കണ്ട് കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി.

തമിഴ് ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കയാണ് മഞ്ജു വാര്യര്‍. ‘മിസ്റ്റര്‍ എക്സ്’ എന്നാണ് ചിത്രത്തിന്‍റെ പേര്. മനു ആനന്ദാണ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറില്‍ ആര്യയും ഗൗതം കാര്‍ത്തിക്കും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ‘തുനിവ്’ എന്ന അജിത്ത് ചിത്രമായിരുന്നു മഞ്ജു ഒടുവില്‍ അഭിനയിച്ച തമിഴ് സിനിമ. എച്ച് വിനോദാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. ‘ആയിഷ’യാണ്‌ അവസാനം തിയറ്ററിലെത്തിയ മലയാള സിനിമ.

Leave a Reply