ടോപ്പ് സിങ്ങർ പരിപാടിയിലൂടെ എല്ലാവരുടെയും പ്രിയ താരമായി മാറിയ ആളാണ് മീനാക്ഷി അനൂപ്. ബാലതാരമായും ഇപ്പോൾ തിളങ്ങുന്ന മീനാക്ഷിയുടേത് എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച ചിത്രങ്ങളുടെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് താരം തന്നെ രംഗത്ത്.
തന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സഭ്യമല്ലാത്ത ചിത്രങ്ങള്‍ വ്യാജമെന്ന് മീനാക്ഷി വ്യക്തമാക്കി. “മീനാക്ഷിയുടേത് എന്ന രീതിയില്‍ അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രവുമായി ഞങ്ങള്‍ക്ക് യാതൊരു വിധ ബന്ധവുമില്ല. ഇത് ഒരു Al (artificial intelligence) സൃഷ്ടിയാണ്. മാത്രമല്ല ഏത് തരം വസ്ത്രം ധരിക്കണം എന്ത് തരം റോളുകള്‍ ചെയ്യണം എന്ന കൃത്യമായ ബോധത്തോടെയാണ് ഞങ്ങള്‍ ഈ രംഗത്ത് നിലകൊള്ളുന്നത്. അതു കൊണ്ട് തന്നെ വേണ്ട നിയമപരമായ നടപടികള്‍ ഞങ്ങള്‍ കൈക്കൊണ്ടു കഴിഞ്ഞു”- മീനാക്ഷി ഫേസ്ബുക്കില്‍ കുറിച്ചു.
“ഇത്തരം ഫോട്ടോകളും മറ്റും സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ അമ്മയുടേയോ പെങ്ങമ്മാരുടേയോ ചിത്രങ്ങള്‍ ഈ രീതിയില്‍ കൈകാര്യം ചെയ്താല്‍ ഒരു പക്ഷെ അവര്‍ ക്ഷമിച്ചേക്കാം, എന്നതിനാല്‍ നിയമ പ്രശ്നങ്ങള്‍ ഒഴിവാകാന്‍ തരമുണ്ട്. അതല്ലേ ഇത്തരം ചിത്രങ്ങളുടെ ശില്പികള്ക്കും പ്രചാരകര്‍ക്കും നല്ലത്” എന്നും മീനാക്ഷി കൂട്ടിച്ചേർത്തു.