നേതാവിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്ത്‌: വനിതാ നേതാവ്‌ ജീവനൊടുക്കി, ദൃശ്യം പ്രചരിപ്പിച്ചത്‌ മറ്റൊരു നേതാവ്‌

നേതാവിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്ത്‌: വനിതാ നേതാവ്‌ ജീവനൊടുക്കി, ദൃശ്യം പ്രചരിപ്പിച്ചത്‌ മറ്റൊരു നേതാവ്‌

ബിജെപിയിലെ മുതിർന്ന നേതാവിനൊപ്പമുള്ള നഗ്ന ദൃശ്രങ്ങളടക്കമുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്ത്‌ വന്നതിനു പിന്നാലെ വനിതാ പ്രവർത്തകയെ മരിച്ച നിലയിൽ കണ്ടെത്തി. അസം ബിജെപി. നേതാവും കിസാന്‍ മോര്‍ച്ച സെക്രട്ടറിയുമായ ഇന്ദ്രാണി തഹ്ബില്‍ദാറിനെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ബി.ജെ.പി. കിസാന്‍ മോര്‍ച്ചയുടെ അസമിലെ മുതിര്‍ന്ന നേതാവിനൊപ്പമുള്ള ഇന്ദ്രാണിയുടെ സ്വകാര്യചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മുതിര്‍ന്ന നേതാവും ഇന്ദ്രാണിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ദൃശ്യങ്ങൾ പുറത്ത്‌ വന്നതിനു പിന്നാലെ ഇന്ദ്രാണി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്ദ്രാണിയുടെ മരണത്തിന് പിന്നാലെ നേതാവ് ഒളിവില്‍പോകുകയും ചെയ്‌തു.

അതേസമയം ദൃശ്രങ്ങൾ പുറത്ത്‌ വന്നതിനു പിന്നിൽ ബിജെപിയുടെ മറ്റൊരു നേതാവാണെന്ന്‌ ബിജെപിക്കാർ തന്നെ മൊഴി നൽകിയിട്ടുണ്ട്‌. ബിജെപിയുടെ കിസാൻ മോർച്ചയുടെ ക്ഷണിതാവായ അനുരാഗ് ചാലിഹയാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് സഹപ്രവർത്തകർ വെളുപെടുത്തൽ.

“ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമെന്ന് ആ വ്യക്തി ഭീഷണിപ്പെടുത്തിയതിനാൽ അവൾ വിഷമിച്ചു. അതാവാം അവളുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം,” മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ അവളുടെ സഹപ്രവർത്തകർ പറഞ്ഞു.

അമിതമായ അളവില്‍ മരുന്ന് കഴിച്ചാണ് യുവതി ജീവനൊടുക്കിയതെന്നാണ് പോലീസ്‌ പറയുന്നത്‌. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും സെന്‍ട്രല്‍ ഗുവാഹാട്ടി ഡിസിപി ദീപക് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. ”പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യചിത്രങ്ങള്‍ പുറത്തായത് സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഡി.സി.പി. പ്രതികരിച്ചു.

Leave a Reply