മെസിയെ ബെയ്ജിംഗ് എയര്‍പോര്‍ട്ടില്‍ തടഞ്ഞു; കൂടെ നിന്ന് ബോഡി ഗാർഡായി ഡി പോൾ; വീഡീയോ കാണാം

മെസിയെ ബെയ്ജിംഗ് എയര്‍പോര്‍ട്ടില്‍ തടഞ്ഞു; കൂടെ നിന്ന് ബോഡി ഗാർഡായി ഡി പോൾ; വീഡീയോ കാണാം

ഏഷ്യന്‍ പര്യടനത്തിലെ രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കായി ചൈനയിലെ ബെയ്ജിംഗിലെത്തിയ ലയണൽ മെസ്സിയെ അര മണിക്കൂറോളം എയർപോർട്ടിൽ തടഞ്ഞ് ജീവനക്കാർ. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉണ്ടായ ആശയക്കുഴപ്പമായിരുന്നു കാരണം. അരമണിക്കൂറിന് ശേഷമാണ് മെസിക്കും സംഘത്തിനും വിമാന താവളത്തില്‍ നിന്ന് ഹോട്ടലിലേക്ക് പോയത്.

ഏഞ്ചല്‍ ഡി മരിയ, റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരേഡസ്, ജിയോവനി ലോ സെല്‍സോ, എന്‍സോ ഫെര്‍ണാണ്ടസ്, നഹ്വേല്‍ മൊളിന എന്നിവര്‍ക്കൊപ്പം പ്രത്യേക വിമാനത്തിലാണ് മെസി ചൈനയിലെത്തിയത്. മെസിയുടെ പാസ്‌പോര്‍ട്ട് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പരിശോധിക്കുമ്പോള്‍ റോഡ്രിഗോ ഡി പോളും കൂടെയുണ്ടായിരുന്നു.

കളിക്കളത്തിൽ മെസ്സിയുടെ ബോഡി ഗാർഡ് എന്ന വിശേഷണമാണ് ഡി പോളിനുള്ളത്. എയർപോർട്ടിലും മെസ്സിയെ തടഞ്ഞപ്പോൾ ബോഡി ഗാർഡ് കൂടെയുണ്ടായിരുന്നു എന്ന വിശേഷണമാണ് പലരും ഇതിന് നൽകുന്നത്. അതെ സമയം, ജൂണ്‍ പതിനഞ്ചിന് ബെയ്ജിംഗില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യമത്സരം. ജൂണ്‍ പത്തൊന്‍പതിന് ജക്കാര്‍ത്തയില്‍ ഇന്തോനേഷ്യയുമായാണ് രണ്ടാം മത്സരവും അര്‍ജന്റീന കളിക്കും.

Leave a Reply