എംഎം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്

എംഎം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്

മുൻ മന്ത്രി എം എം മണിയുടെ കാറിടിച്ച്‌ വഴിയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കഴക്കൂട്ടം ദേശീയ പാതയില്‍ വച്ചായിരുന്നു അപകടം.

റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വാഹനം ഇടിക്കുകയായിരുന്നു. കഴക്കൂട്ടം സ്വദേശി രതീഷ് (38) നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ് ഏറെ നേരം റോഡില്‍ കിടന്നയാളെ പിന്നീട് ആംബുലൻസ് എത്തിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

Leave a Reply