പരക്കെ മഴ; സ്കൂളുകൾക്ക് അവധി, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പരക്കെ മഴ; സ്കൂളുകൾക്ക് അവധി, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ചെന്നൈ: തമിഴ്നാട്ടിൽ ഇന്നലെ രാത്രി മുതൽ വ്യാപകമായ മഴ. ചെന്നൈ നഗരത്തിൽ അടക്കം രാത്രിയോടെ മഴ ശക്തമായതോടെ പ്രധാന റോഡുകളിൽ എല്ലാം വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.

മഴ ശക്തമായതിനേത്തുടർന്ന് വിവിധ ജില്ലകളിൽ സ്കൂൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപ്പേട്ട് ജില്ലകളിലെ സ്കൂളുകൾക്കാണ് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മോശം കാലാവസ്ഥയെത്തുടർന്ന് ചെന്നൈയിലേക്കുള്ള 10 വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. മഴയേത്തുടർന്ന് ഡസൺ കണക്കിന് അന്താരാഷ്ട്ര വിമാനങ്ങൾ വൈകുമെന്നും റിപ്പോർട്ടുണ്ട്.

ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. പലയിടത്തുംമരങ്ങൾ കടപുഴകി വീണതായും കേബിളുകൾ വിച്ഛേദിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

1996ന് ശേഷം ജൂണിൽ ഇത്രയധികം മഴ ആദ്യമാണ്. രണ്ട് ദിവസത്തേക്ക് തമിഴ്‌നാട്, കേരളം, രായലസീമ എന്നിവിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. നാളേയും തലസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ജൂൺ 21 വരെ ചെന്നൈയിലും സമീപ ജില്ലകളിലും നേരിയ മഴ പ്രദേശത്ത് പെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഇന്ന് പുലർച്ചെ 5.30ന് ചെന്നൈ മീനംപക്കത്ത് 13.7 സെന്റി മീറ്റർ മഴയാണ് പെയ്തിരിക്കുന്നത്. ഇന്ന് രാവിലെ 10 മണി വരെ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Leave a Reply