മോഹൻലാലും ജീത്തു ജോസഫും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്റെ ടെെറ്റിൽ പ്രഖ്യാപിച്ചു. ‘നേര്’ എന്ന് പേരിട്ടിരിക്കുന്ന ആശിർവാദ് സിനിമാസിന്റെ മുപ്പത്തിമൂന്നാമത് ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു.
ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ, റാം എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. കോടതി പശ്ചാത്തലമാക്കിയാണ് ഈ സിനിമ ഒരുങ്ങുന്നത് .
ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് .