കമല്‍ഹാസന്‍റെ കോലം കത്തിച്ച് പ്രതിഷേധിച്ച് എസ്ഡിപിഐ. ശിവകാർത്തികേയൻ നായകനായി എത്തിയ ‘അമരന്‍’ സിനിമയ്‌ക്കെതിരെ വിവാദം ഉയരുന്ന പശ്ചാത്തലത്തിലാണ് എസ്ഡിപിഐയുടെ പ്രതിഷേധം. സിനിമയിൽ മുസ്ലിം വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് എസ്ഡിപിഐയുടെ പ്രതിഷേധം. സിനിമയുടെ നിർമ്മാതാവാണ് കമൽ ഹാസൻ.
150 ഓളം എസ്ഡിപിഐ പ്രവർത്തകരാണ് ചെന്നൈ ആൽവാർപേട്ടിലെ രാജ് കമല്‍ ഓഫീസിന് മുന്നില്‍ ചിത്രത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ഓഫീസിന് പോലീസ് സുരക്ഷ ശക്തമാക്കി. തമിഴ്‌നാട് സർക്കാർ സിനിമയെ പിന്തുണയ്ക്കരുതെന്നും ഉടൻ നിരോധിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. കമല്‍ഹാസന്‍റെ പിറന്നാൾ ദിനത്തിലായിരുന്നു പ്രതിഷേധം.
അമരൻ എന്ന സിനിമ ജനങ്ങൾക്കിടയിൽ ന്യൂനപക്ഷ വിരുദ്ധ വികാരങ്ങൾ ഉണ്ടാക്കാന്‍ കാരണമാക്കുമെന്നും. ഇത് ഒരു ബയോപിക് അല്ല. മറിച്ച് മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം വിതയ്ക്കാനാണ് നിർമ്മിച്ചതാണെന്നും നേരത്തെ കമൽഹാസൻ വിശ്വരൂപം എന്ന സിനിമ നിർമ്മിച്ചിരുന്നു, അതിൽ മുസ്ലീങ്ങളോടുള്ള വിദ്വേഷവും ഉണ്ടായിരുന്നുവെന്നും എസ്ജിപിഐ സ്റ്റേറ്റ് സെക്രട്ടറി എസ്എ കരീം പറഞ്ഞു.
അതേ സമയം അമരന്‍ വന്‍ വിജയം നേടുകയാണ്. അമരൻ ആഗോളതലത്തില്‍ 250 കോടിയലിധകം നേടിയെന്നാണ് റിപ്പോര്‍ട്ട്. കശ്മീരില്‍ വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.
രാജ്‍കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സായി പല്ലവി മേജര്‍ മുകുന്ദിന്‍റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസായി അഭിനയിച്ചിരിക്കുന്നു.