മൂത്രം ഒഴുകുന്ന ക്ലോസറ്റില്‍ ആറ് വയസുകാരനെ പൂട്ടിയിട്ട് പട്ടിണിക്കിട്ട് കൊലപ്പെടുത്തി; കേസില്‍ അമ്മക്ക് ജീവപര്യന്തം തടവ്

മൂത്രം ഒഴുകുന്ന ക്ലോസറ്റില്‍ ആറ് വയസുകാരനെ പൂട്ടിയിട്ട് പട്ടിണിക്കിട്ട് കൊലപ്പെടുത്തി; കേസില്‍ അമ്മക്ക് ജീവപര്യന്തം തടവ്

അമേരിക്കയിലെ അരിസോണയില്‍ വെറും ആറ് വയസുകാരനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്‌ കോടതി.

മാര്‍ട്ടിനസ് എന്ന ആറ് വയസുകാരനാണ് വളരെ ദാരുണമായ കൊലയ്ക്കു ഇരയായത്. കുട്ടിയുടെ അമ്മ എലിസബത്ത് മകനെ മൂത്രം ഒഴുകുന്ന ക്ലോസറ്റില്‍ ദിവസങ്ങളോളം പൂട്ടിയിട്ട് പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു. ‘ഇത്രയും ക്രൂരമായ ഈ പ്രവൃത്തിക്ക് ഒരു ദയയും അർഹിക്കുന്നുന്നില്ലെന്നും ജീവിതകാലം മുഴുവൻ തടവ് ശിക്ഷ തന്നെ അനുഭവിക്കണമെന്നുമായിരുന്നു കോടതിയുടെ വാദം, പരോൾ പോലും അനുവദിക്കാത്ത ശിക്ഷയാണ് കോടതി വിധിച്ചത്.

എലിസബത്തെന്ന ഈ സ്ത്രീയുടെ മേൽ കൊലപാതകം, ബാലപീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മാർട്ടീന്സ് കൊല്ലപ്പെടുമ്പോൾ വെറും എട്ടു കിലോ ഭാരം മാത്രമാണ് ഉണ്ടായിരുന്നത് അപ്പാർട്മെന്റിൽ അവനെ കണ്ടെത്തുമ്പോൾ വെറും എല്ലുകൾ മാത്രമായിരുന്നു അവന്റെ ശരീരത്തിൽ അവശേഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഒരു ദിവസത്തിലെ മുക്കാൽ ഭാഗവും മാർട്ടിനും അവന്റെ സഹോദരനും 25 ഇഞ്ച് മാത്രമുള്ള ക്ലോസറ്റില്‍ കഴിയേണ്ടി വന്നിരുന്നതെന്ന് മെലിസ കോടതിയില്‍ പറഞ്ഞു. ദമ്ബതികള്‍ക്ക് നാല് കുട്ടികള്‍ ഉണ്ട്. ഇവരില്‍ രണ്ട് പെണ്‍കുട്ടികള്‍ ആരോഗ്യവതികളാണ്. പോലീസിെന്‍റ ഓട്ടോപ്സി റിപ്പോര്‍ട്ടില്‍ മാര്‍ട്ടിനസ് മരിച്ചത് കടുത്ത പട്ടിണി മൂലമാണെന്നും മരണം നരഹത്യയാണെന്നും സുചിപ്പിക്കുന്നു.

മകന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് എലിസബത്ത് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. തൻ ശിക്ഷയ്ക്ക് അര്ധ ആണെന്നും അവർ പറയുന്നു.

Leave a Reply