ആറ് മാസങ്ങള്‍ക്ക് മുമ്പാണ് യൂട്യൂബർ ക്രിസ് ടൈസണ്‍ തന്റെ ഇഷ്ടത്തിനനുസരിച്ച് ലിംഗമാറ്റത്തിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തിയത്.ഇതിനെ തുടർന്ന് താരം സൈബർ ആക്രമണങ്ങൾ നേരിടുകയായിരുന്നു.ഇപ്പോഴിതാ തന്റെ അദ്ഭുതകരമായ മാറ്റങ്ങൾ പങ്കുവെക്കുകയാണ് ക്രിസ്.
ജനപ്രിയമായ മിസ്റ്റർ ബീസ്റ്റ് യൂട്യൂബ് ചാനലിലെ ക്രിസ് ടൈസൺ, ആറ് മാസത്തെ തന്റെ ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പിക്ക് (എച്ച്ആർടി) ശേഷം അടുത്തിടെ ഒരു പുതിയ സെൽഫി ഇന്‍സ്റ്റാഗ്രാം വഴി പങ്കുവച്ചു. “ശാരീരിക മാറ്റങ്ങൾ മാത്രമല്ല എന്നെ വളരെയധികം സന്തോഷിപ്പിച്ചത്. കിടക്കയിൽ നിന്ന് എഴുനേൽക്കാനും ഒരു ദിവസം ആരംഭിക്കാനുമുള്ള കഴിവ്. എന്റെ ജീവിതം വീണ്ടും പൂർണ്ണമായി ജീവിക്കാനുള്ള ആഗ്രഹം, കണ്ണാടിയിൽ നോക്കാനും ഞാൻ എപ്പോഴും അറിയുന്ന സ്ത്രീയെ കാണാനും കഴിയുന്നത് എന്റെ ഉള്ളിൽ ഒടുവിൽ അവളെ സൃഷ്ടിക്കാന്‍ തുടങ്ങി. ലോകത്തിലെ വഴി. ഓരോ ദിവസവും നിങ്ങളുടേതായ രീതിയിൽ ജീവിക്കുക എന്നതാണ് എല്ലാ ദിവസവും എന്നെ പ്രചോദിപ്പിക്കുന്നതും .
ആറ് മാസങ്ങള്‍ക്ക് മുമ്പ് ലിംഗമാറ്റത്തിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നുവെന്ന് പറഞ്ഞത് മുതല്‍ അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ വേട്ടയാടപ്പെടുകയാണ്. ഇത്തവണയും സമ്മിശ്ര പ്രതികരണമാണ് താരം നേരിട്ടത് പഴയതും പുതിയതുമായ രണ്ട് കാലങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് അദ്ദേഹം പങ്കുവച്ച, രണ്ട് കാലത്തിലെ ചിത്രങ്ങള്‍ക്ക് താഴെയും നിരവധി പേര് ക്രിസിനെ പരിഹസിച്ച് കൊണ്ടും അഭിനന്ദിച്ച കൊണ്ടും രംഗത്തെത്തി.
എന്ധോക്കെ ചെയ്താലും ഒരു മനുഷ്യൻ എപ്പോഴും ഒരു മനുഷ്യനായിരിക്കും. നിങ്ങൾക്ക്പൂർണമായും ഒരു സ്ത്രീയാകാൻ കഴിയില്ല,” . "ഇത് പ്രാങ്കാണ്." മിസ്റ്റർ ബീസ്റ്റ് വീഡിയോയ്ക്കായി ഞാൻ ഇപ്പോഴും കാത്തിരിക്കുകയാണ്. ഇത് യാഥാർത്ഥ്യമാകില്ല.”ഇതൊക്കെയാണ് ക്രിസിനെ തേടി വരുന്ന പ്രതികരണങ്ങൾ. എന്നാല്‍ ക്രിസിനെ അംഗീകരിച്ച് കൊണ്ടും ചിലര്‍ കുറിപ്പുകളെഴുതി. “ഇവിടെ ട്രാൻസ്ഫോബിയയുടെ അളവ് ഞെട്ടിപ്പിക്കുന്നതാണ്,. സത്യസന്ധമായി പറഞ്ഞാല്‍, പെൺകുട്ടി, നിങ്ങൾ അതിശയകരമാണ്. എനിക്ക് നിങ്ങളെ അറിയില്ലെങ്കിലും നിങ്ങൾക്ക് എന്നെയും അറിയുന്നില്ലെങ്കിലും, ഞാൻ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു. നിങ്ങൾ സുഖമായിരിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ഒരു ആരാധികയുടെ കുറിപ്പാണ് ഇത്.