ദുബായിൽ വെച്ച് നടന്ന ചടങ്ങിൽ ബ്രിട്ടീഷ് റെന്റ് എ കാർ ഓണർ അസിസ് സി ബി ജേഴ്‌സി പ്രകാശനം ചെയ്തു
എംപിഎൽ (മേൽപറമ്പ് പ്രീമിയർ ലീഗ്) സീസൺ 12 നുള്ള ഫ്രണ്ട്‌സ് മേല്പറമ്പിന്റെ ജേഴ്സി പ്രകാശനം ബ്രിട്ടീഷ് റെന്റ് എ കാർ ഓണർ അസിസ് സി ബി ദുബായിൽ വെച്ച് നിർവഹിച്ചു. ഫ്രണ്ട്സ് മേല്പറമ്പിന്റെയും ഹാൻഡ്‌സ് ഓഫ് ഹെർട്ടിന്റെയും പ്രതിനിധികളും കളിക്കാരും ചടങ്ങിൽ പങ്കെടുത്തു. എതിർ ടീമുകളെ ഒട്ടും വിലകുറച്ച് കാണുന്നില്ലെന്നും എംപിഎല്ലിൽ കപ്പിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ചടങ്ങിൽ പങ്കെടുത്ത താരങ്ങൾ പറഞ്ഞു. ഏതു കൊടുംകാറ്റിനേയും നേരിടാൻ നമ്മുടെ ടീം സജ്ജമാണെന്നും ടീം മാനേജർ നൗഷാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അതെ സമയം കഴിഞ്ഞ 12 വർഷമായി ദുബായിൽ നടന്ന് വരുന്ന എംപിഎൽ ഇതിനിനോടകം തന്നെ പ്രവാസ ലോകത്തും ഏറെ ചർച്ചയായിട്ടുണ്ട്. പ്രവാസികൾക്ക് ഒത്ത് കൂടാനും സൗഹൃദങ്ങൾ പങ്ക് വെയ്ക്കാനും നാട് പോലൊരിടം എന്നത് തന്നെയാണ് എംപിഎല്ലിന്റേയും ആശയം. ഇനിയും ഒരുപാട് വർഷം പ്രവാസ ലോകത്ത് എംപിഎൽ ഉണ്ടാകുമെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.