മാധ്യമങ്ങളെ കാണുന്നതിന് നിയന്ത്രണവുമായി മുസ്‍ലിം ലീഗ്. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുടെ അനുവാദത്തോടെ മാത്രമമേ ഭാരവാഹികൾ മാധ്യമങ്ങളെ കാണാവൂ എന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രതികരണം സാമൂഹിക മാധ്യമങ്ങളിലൂടെയൊ പ്രസംഗത്തിലൂടെയോ നടത്തരുതെന്നും നിർദേശം.
പാർട്ടി നയങ്ങള്‍ക്ക് വിരുദ്ധമായതോ ആശയക്കുഴപ്പമുണ്ടാക്കുന്നതോടെ ആയ പ്രതികരണങ്ങള്‍ മാധ്യങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ചില നേതാക്കള്‍ നടത്തുന്നുവെന്ന വിലയിരുത്തിലിന്റെ അടിസ്ഥാനത്തിലാണ് നേതാക്കളുടെ പ്രതികരണങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താന്‍ മുസ്‍ലിം ലീഗ് തീരുമാനിച്ചത്. എം.കെ മുനീർ, കെ.എം ഷാജി തുടങ്ങിയ നേതാക്കളുടെ പ്രതികരണങ്ങളെ നിയന്ത്രിക്കാനാണ് പുതിയ തീരുമാനമെന്നാണ് സൂചന.