പച്ചക്കറി വിലക്കയറ്റത്തിന് കാരണം മുസ്‌ലിങ്ങളാണെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ. രാജ്യത്ത് പച്ചക്കറിവില കുതിച്ചുയരാൻ കാരണം മിയ (ബംഗാളി കുടിയേറ്റക്കാരെ വിശേഷിപ്പിക്കുന്നത്) മുസ്‌ലിങ്ങളാണെന്ന് ബിജെപി നേതാവും മുഖ്യമന്ത്രിയും കൂടിയായി ഹിമാന്ത ആക്ഷേപിച്ചു.
കച്ചവടക്കാരാണ് വില കൂട്ടുന്നത്. അവരിൽ ഭൂരിഭാഗവും മിയ മുസ്‌ലിങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.
അസം യുവാക്കൾ മുന്നോട്ടുവന്ന് പച്ചക്കറി വിപണിയുടെ നിയന്ത്രണം പിടിച്ചടക്കണമെന്നും ഹിമന്ത ആഹ്വാനം ചെയ്തു. അസം യുവാക്കൾ കടന്നുവന്നാൽ മിയ മുസ്‌ലിങ്ങളായ പച്ചക്കറി വ്യാപാരികളെ താൻ നഗരത്തിൽനിന്ന് തുടച്ചുനീക്കുമെന്ന് പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്.