കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് അച്ഛൻ തടഞ്ഞു; കാമുകനെയും കൂട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി മകൾ; ഒടുവിൽ അച്ഛന് പിഴ

കാമുകനുമായി ഫോണില്‍ സംസാരിക്കുന്നത് അച്ഛന്‍ തടഞ്ഞതിന് പരാതി പറയാന്‍ കാമുകനെയും കൂട്ടി 19കാരി പൊലീസ് സ്റ്റേഷനില്‍. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം.

പിതാവിനെതിരെ ഭീഷണിപ്പെടുത്തിയതിനും മര്‍ദ്ദിച്ചതിനും പെണ്‍കുട്ടി പരാതി നല്‍കി. തുടര്‍ന്ന് പൊലീസ്, പെണ്‍കുട്ടിയുടെ അച്ഛനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി പിഴ ചുമത്തി വിട്ടയച്ചു.

കാമുകനുമായി സംസാരിക്കുന്ന കണ്ട പിതാവ് പെണ്‍കുട്ടിയെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയെ നിരീക്ഷിക്കാൻ വീട്ടുകാരോട് ഇയാള്‍ നിര്‍ദേശികാണുകയായിരുന്നു.

പ്രകോപിതയായ പെണ്‍കുട്ടി പിറ്റേന്ന് രാവിലെ കാമുകനെ വീട്ടിലേക്ക് വിളിക്കുകയും റുദൗലി പൊലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കുകയുമായിരുന്നു.പ്രശ്നം പരിഹരിക്കാൻ കൗണ്‍സിലറെയും കൂട്ടി ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല.

Leave a Reply