മലപ്പുറത്ത്‌ 63കാരിയേയും അയല്‍പക്കത്തെ 69കാരനെയും കാണാനില്ല: പരാതി നല്‍കി കുടുംബം

63കാരിയേയും അയല്‍പക്കത്തെ 69കാരനെയും കാണാനില്ല. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം.

കേരള എസ്റ്റേറ്റ് മേലെ പാന്ത്ര സ്വദേശിനിയെയും തിരുവനന്തപുരം സ്വദേശിയായ വൃദ്ധനേയുമാണ് കാണാതായത്. 63കാരിയുടെ കുടുംബമാണ് ഇവരെ കാണാനില്ലെന്ന് കണിച്ച്‌ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

കാണാതായ സ്ത്രീയുടെ വീടിന് സമീപം താമസിക്കുന്നയാളാണ് തിരുവനന്തപുരം സ്വദേശിയായ 69കാരൻ. ഏഴ് മാസം മുമ്പ് തിരുവനന്തപുരത്ത് നിന്ന് തൊഴില്‍ തേടി വന്നതാണ് ഇയാള്‍. സ്ത്രീ ഭര്‍ത്താവിന്റെ കൂടെയാണ് താമസം.

ഒരു മാസം മുമ്പാണ് ഇയാള്‍ സ്ത്രീയുടെ വീടിനടുത്തുള്ള ഷെഡിലേക്ക് താമസം മാറിയത്. രണ്ട് പേരെയും കഴിഞ്ഞയാഴ്ച മുതലാണ് കാണാതായത്.

Leave a Reply