ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളായിരുന്നു ആർആർആറും പുഷ്പയും. എന്നാൽ ഈ സിനിമകൾ കണ്ട് തീർക്കാൻ പറ്റാത്തവയാണെന്ന് പ്രശസ്ത നടൻ നസീറുദ്ദീൻ ഷാ. പുരുഷത്വത്തിന്റെ അതിപ്രസരം കാരണമാണ് ഈ സിനിമകൾ കണ്ട് തീർക്കാൻ കഴിയാതെയിരുന്നത്. അതിപുരുഷത്വം ആഘോഷിക്കുന്ന സിനിമകൾ പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വർധിപ്പിക്കുമെന്നും അത്തരം സിനിമകൾ എത്ര സ്ത്രീകൾ ഇഷ്ടപ്പെടുമെന്ന് അറിയില്ലെന്നും താരം കൂട്ടിചേർത്തു.
പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വർധിച്ചു വരികയാണ്. അതുകൊണ്ടാണ് അമിത പുരുഷത്വം പ്രകടമാക്കുന്ന സിനിമകൾ കൂടുതൽ ഉണ്ടാകുന്നത്. അത്തരം സിനിമകൾ എത്ര സ്ത്രീകൾ ഇഷ്ടപ്പെടും? ഇത്തരം സിനിമകൾ ആസ്വദിച്ചാൽ ആളുകൾക്ക് എന്ത് കിട്ടാനാണ്. മാർവൽ യൂണിവേഴ്‌സുള്ള അമേരിക്കയിൽ പോലും ഇത് സംഭവിക്കുന്നു. ഇന്ത്യയിലെ സിനിമകളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. എന്നാൽ ‘എ വെൻസ്‌ഡേ’ പോലെയുള്ള സിനിമകളും പ്രേക്ഷകർ ഇഷ്ടപ്പെടുന്നുണ്ട്. പൊന്നിയിൻ സെൽവൻ കണ്ടു. മണിരത്‌നത്തിന് പ്രത്യേക അജണ്ടയൊന്നുമില്ല അതുകൊണ്ട് സിനിമ കണ്ടുകൊണ്ടിരിക്കാൻ സാധിച്ചു.” നസീറുദ്ദീൻ ഷാ പറഞ്ഞു.