വിജയ്‌ സിനിമയ്‌ക്കായി കാത്തിരിക്കുന്ന കിങ്‌ ഖാൻ

വിജയ്‌ സിനിമയ്‌ക്കായി കാത്തിരിക്കുന്ന കിങ്‌ ഖാൻ

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’ക്കായുള്ള കാത്തിരിപ്പിലാണ് ദളപതി ആരാധകർ. 2023-ൽ ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒന്നുകൂടിയാണ് ലിയോ. ഒക്ടോബർ 19ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിനായി താനും കാത്തിരിക്കുകയാണ് അറിയിച്ച് കിങ് ഖാൻ തന്നെ രംഗത്തെത്തിയിരുന്നു.
ബോക്സ് ഓഫീസിൽ 1000 കോടി പിന്നിട്ട ജവാന് അഭിനന്ദനവുമായി ‘വിജയ് ടീം’ രംഗത്തുവന്നിരുന്നു. എല്ലാ ദളപതി വിജയ് ആരാധകരുടെയും പേരിൽ ആശംസകൾ അറിയിക്കുന്നുവെന്ന ട്വീറ്റിന് മറുപടിയായാണ് ഷാരൂഖ് ഖാൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ‘നിങ്ങളുടെ ആശംസകൾക്ക് നന്ദി.. ദളപതിയുടെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു. ഐ ലവ് യു വിജയ് സാർ’, എന്നാണ് ഷാരൂഖ് കുറിച്ചത്.

ഷാരൂഖിന്റെ ട്വീറ്റ് ശ്രദ്ധയിൽപെട്ട ദളപതി വിജയ്, ‘ബ്ലോക്ക്ബസ്റ്ററിന് അഭിനന്ദനങ്ങൾ, അറ്റ്ലിക്കും മുഴുവൻ ജവാൻ ടീമിനും അഭിനന്ദനങ്ങൾ. ഞാനും നിങ്ങളെ സ്നേഹിക്കുന്നു ഷാരൂഖ് സാർ,’ എന്നാണ് ട്വീറ്റ് ചെയ്തത്. പിന്നാലെ നിരവധി പേരാണ് ആശംസകളും പരിഭവങ്ങളും പറഞ്ഞ് രം​ഗത്തെത്തിയത്

Leave a Reply