അഴകും,കൃത്യതയുമുള്ള ലൈവുമായി ലോകത്തിന്റെ വിവിധ കോണുകളിലുള്ള നാട്ടുക്കാർക്ക് എം പി എല്ലിന്റെ ഒരോ ചലനവും എത്തിച്ച് നാടിന്റെ മഹോത്സവത്തെ ജനകീയമാക്കിയ വ്യക്തിയാണ് നിയാസ് കേറ്റം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി എം പി എൽ താര ലേലം മുതൽ സമ്മാന വിതരണം വരെ ഒരോ സൂക്ഷമാംശവും നിയാസ് തന്റെ സെൽഫ് ഫോണിൽ പകർത്തി എഫ് ബി ലൈവിലൂടെ പ്രേഷകരിൽ എത്തിച്ചു കൊണ്ടിരിക്കുന്നു.ലൈവിനോടപ്പം കമന്ററിയുടെ മേമ്പടി ചേർത്ത് എം പി എല്ലിനെ പ്രേഷകർക്ക് മികച്ച അനുഭവമാക്കാൻ നിയാസിനു സാധിച്ചിട്ടുണ്ട്.
ആത്മാർത്ഥയും,അങ്ങേയറ്റത്തെ പരിശ്രമവും,ക്ഷമയും നിയാസിനെ വ്യത്യസ്ഥനാക്കുന്നു.ആരോടും പരാതിയും പരിഭവങ്ങളൊന്നും കാണിക്കാത്ത വ്യക്തിത്വമാണ് നിയാസ്.ഏറ്റടുത്ത ജോലി വിജയിപ്പിക്കുന്നതിനിടയിൽ വിവാദങ്ങൾക്കൊന്നും നിൽക്കാത്ത നിയാസ് എം പി എൽ കമ്മിറ്റിയിലെ നിശബ്ദ പ്രവർത്തകനും അഭിവാജ്യ വ്യക്തിത്വവുമാണ്.
ചിരിക്കാനും,ചിരിപ്പിക്കാനും ഏറെ ഇഷ്ടപ്പെടുന്ന നിയാസിനു ഫോട്ടൊ ഗ്രാഫി ഒരു ലഹരിയാണ്.ഏത് പരിപാടിയിൽ ചെന്നാലും നിയാസ് മികച്ച ഫോട്ടോകൾ എടുക്കാറുണ്ട്.ഫോട്ടൊഗ്രാഫി രംഗത്ത് നിറഞ്ഞു നിൽക്കുവാൻ കഴിവുള്ള പ്രതിഭയാണ് സൗമ്യ മുഖമുള്ള ഈ മേൽപ്പറമ്പ് ക്കാരൻ.
ഫൂട്ബാൾ താരമായും തിളങ്ങി നിന്ന പ്രതിഭയാണ് നിയാസ്.സ്കൂൾ,കോളേജ് ടീമുകളിൽ ഗോൾ കീപ്പറായി മികച്ച പ്രകടനം നടത്തി.2011-ൽ നടന്ന പ്രഥമ എം പി എല്ലിൽ ബ്രിട്ടീഷ് കട്ടക്കാലിന്റെ ഗോൾ കീപ്പറായി കളത്തിലിറങ്ങി ടീമിനെ എം പി എൽ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.
ആ വർഷത്തെ എം പി എല്ലിലെ മികച്ച ഗോൾ കീപ്പറായി നിയാസിനെ തിരഞ്ഞടുത്തിരുന്നു.
ചന്ദ്രഗിരി ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രാഥമിക വിദ്യഭ്യാസം.ത്രിവേണിയിൽ നിന്നും ഡിഗ്രി പൂർത്തികരിച്ച ശേഷം 2009 -ൽ പ്രവാസിയായി.വിവിധ മേഖലകളിലും,കമ്പനികളിലുമായി വർഷങ്ങളോളം ജോലി ചെയ്ത ശേഷം സ്വന്തമായി ബിസ്സിനസ്സിലറങ്ങി.നിലവിൽ നിയാസ് ഒരു ടൈപ്പിംഗ് സെന്റർ നടത്തി വരുകയും ,ആ സ്ഥാപനത്തിൽ തന്നെ പി ആർ ഒ വർക്കുമായി ജോലി ചെയ്തും വരുന്നു.
യു.എ.ഇ യിൽ ആണങ്കിലും,നാട്ടിൽ ആണെങ്കിലും സാമൂഹിക,സാംസ്കാരിക രംഗത്ത് നിയാസ് സജീമായി തന്നെ പ്രവർത്തിക്കുന്നുണ്ട്.ചന്ദ്രഗിരി യു എ ഇ കമ്മിറ്റിയിലെ സജീവ് പ്രവർത്തകനാണ് നിയാസ്.നിലവിൽ ചന്ദ്രഗിരി ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നു.
കഴിഞ്ഞ 20 വർഷത്തോളം ജീവ കാരുണ്യ രംഗത്ത് നിസ്തുല സേവനമായി നിറഞ്ഞു നിൽക്കുന്ന ഫ്രണ്ട്സ് മേൽപ്പറമ്പയുടെ സ്ഥാപക അംഗവും സ്ഥിര മുഖവുമാണ് നിയാസ്.
ഉബൈദ് കട്ടക്കാൽ റിഹാന ദമ്പത്തികളുടെ മകനായ നിയാസ് കേറ്റം ഭാര്യ ഫർഹത്ത് മക്കളായ നാജിഹ് , നൂഹ് എന്നിവരോടൊപ്പം ദുബായിൽ കഴിയുന്നു.
സൗമ്യതയും വിനയവും മുഖമുദ്രയാക്കിയ നിയാ, പുഞ്ചിരിയുടെ വെളിച്ചം എന്നും മുഖത്തുണ്ടാവും. എറൌണ്ട് മേൽപ്പറമ്പിന് വേണ്ടി എന്ത് ആവിശ്യവും തന്നാലാവുന്നത് പോലെ നിറവേറ്റി തരാൻ എന്നും സന്നദ്ധനായി നിലക്കുന്ന നിയാ കേറ്റത്തിന് നന്ദി സൂചകമായി എറൌണ്ട് മേൽപ്പറമ്പിന്റെ ഈ “സ്നേഹാദരവ് ” ഹൃദയപൂർവ്വം സമ്മർപ്പിക്കുന്നു.