മേൽപ്പറമ്പുകാരുടെ കാൽപന്തുകളിയുടെ ഉത്സവത്തിന് ഇനി നാളുകൾ മാത്രം…

മേൽപ്പറമ്പുകാരുടെ കാൽപന്തുകളിയുടെ ഉത്സവത്തിന് ഇനി നാളുകൾ മാത്രം…

എറൗണ്ട് മേൽപറമ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ
പ്രവാസ ലോകത്ത് മേൽപ്പറമ്പുമാരുടെ ഉത്സവമായി മാറിയ എം പി എൽ , മേൽപറമ്പ ഫുട്ബോൾ പ്രീമിയർ ലീഗിന് നാട്ടിൽ പന്തുരുളാൻ ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രം..

വളരെ ആവേശത്തോട് കൂടിയാണ് എറൗണ്ട് മേൽപറമ്പിലെ ഓരോ പ്രദേശത്തെയും മുതിർന്നവരും യുവാക്കളും KVT വില്ലയിൽ നടന്ന അഡ്മിൻസ് & ടീം മാനേജ്‌മെന്റ് യോഗത്തിൽ എത്തിച്ചേർന്നത്..
എറൗണ്ട് മേൽപറമ്പ് കൂട്ടായ്മയെ പറ്റി അഡ്മിൻ പാനൽ അംഗം നാസർ ഡീഗോ യോഗത്തിൽ സംസാരിച്ചു.. MPL SEASON-4 നെ പറ്റിയുള്ള കാര്യവതരണം ശഫീക്ക് കൈനോത്ത് നിർവഹിച്ചു..
റാഷിദ് കല്ലട്ര സ്വാഗതവും റിയാസ് മേൽപറമ്പ് നന്ദിയും പറഞ്ഞു.

DEC 27 വെള്ളിയാഴ്ച 4 മണിയ്ക്ക് നയാബസാറിൽ നിന്നും മിൽ ജംഗ്‌ഷൻ വഴി ചന്ദ്രഗിരി സ്‌കൂൾ ഗ്രൗണ്ടിലേക്ക് വാദ്യമേള താളങ്ങളുടെ അകമ്പടിയോടെ വൻറാലി സംഘടിപ്പിക്കും..
വൈകുന്നേരം 5 മണിയ്ക്ക് ഉദ്‌ഘാടന മത്സരം ചന്ദ്രഗിരി സ്‌കൂൾ ഫ്ലഡ്ലൈറ്റ്‌ സ്റ്റേഡിയത്തിൽ ആരംഭിക്കും..