ചെന്നൈ: തമിഴ്നാട്ടില്‍ പശു ആക്രമിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു.അരുമ്ബാക്കം എംഡിഎ കോളനിക്ക് തൊട്ടടുത്തുള്ള ഇളങ്കോ നഗര്‍ സ്ട്രീറ്റിലെ റോഡിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. തെരുവിലൂടെ അലഞ്ഞുതിരഞ്ഞ പശുവാണ് സ്കൂളില്‍ നിന്നും മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ ആക്രമിച്ചത്.
പശു പെണ്‍കുട്ടിയെ കൊമ്ബില്‍ തൂക്കിയെറിയുകയും കുത്തുകയും ചവിട്ടുകയുമൊക്കെ ചെയ്യുന്നതിന്റെ മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.
മാതാവിനും സഹോദരനുമൊപ്പം നടന്നുവരികയായിരുന്നു പെണ്‍കുട്ടി. കുട്ടിയ കണ്ട ഉടനെ ഭയന്ന പശു കൊമ്ബില്‍ തൂക്കി നിലത്തടിക്കുകയായിരുന്നു. അതിന് ശേഷം ഇടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പെണ്‍കുട്ടിയുടേയും അമ്മയുടെയും നിലവിളി കേട്ടുകൊണ്ട് ഓടിയെത്തിയ നാട്ടുകാർ പശുവിനെ ഓടിക്കുകയായിരുന്നു.
കട്ടയും മറ്റും എറിഞ്ഞ് ഓടിക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയും പശു ചാടിച്ചെന്നു. ഒടുവില്‍ കൂടുതല്‍ ആള്ക്കാരെത്തില് എറിഞ്ഞും തല്ലിയും പശുവിനെ ഓടിക്കുകയായിരുന്നു. പെൺകുട്ടിക്ക് സാരമായി തന്നെ പശുവിനെ ഓടിച്ചതിന് പിന്നാലെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പശുവിനെ അലക്ഷ്യമായി റോഡില്‍ അലഞ്ഞതിന് ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.