പാദൂർ ട്രോഫിയുടെ നാലാം ദിവസമായ ഇന്ന് മഴ ഭീഷണി കൂടി നിഴലിച്ചിരുന്നു. ബെൻ സ്ട്രൈക്കർസ് ബെണ്ടിച്ചാലും ഷൂട്ടേഴ്‌സ് കാസർകോടും തമ്മിലെ മത്സരത്തിന് മുന്നോടിയായി പെയ്ത കനത്ത മഴയിൽ മത്സരം മുടങ്ങുമോ എന്ന ആശങ്ക ആരാധകർക്കുണ്ടായിരുന്നു. എന്നാൽ മഴ തടസ്സമാവില്ലെന്നും മത്സരം പൂർത്തീകരിക്കുമെന്നും സംഘാടക സമിതി ജനറൽ കൺവീനർ അഫ്സൽ സിസ്ളു ആദ്യ ഘട്ടത്തിൽ തന്നെ അറിയിച്ചിരുന്നു. വോളന്റീയേഴ്സ് അടക്കമുള്ള സംഘാടക സമിതി കളത്തിലിറങ്ങി മഴയിൽ നനഞ്ഞ ഗ്രൗണ്ട് മത്സരയോഗ്യമാക്കിയതും മത്സരം നടക്കാൻ കാരണമായി. മണിക്കൂറുകൾക്കുള്ളിൽ സംഘാടക സമിതി നടത്തിയ കഠിന പരിശ്രമമാണ് ഗ്രൗണ്ട് മത്സരയോഗ്യമാക്കിയത്.
