ഓടുന്ന കാറിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ നാല് പോലീസുകാർ അറസ്റ്റിൽ. ചെന്നൈ ജീപുരം പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന എസ്.ഐ റാങ്കിലുള്ള ബി.ശശികുമാർ, ഇതേ സ്റ്റേഷൻ പരിധിയിലെ ട്രാഫിക് പോലീസ് .സിദ്ധാർത്ഥൻ, നവലപട്ട പോലീസ് സ്റ്റേഷനിലെ പ്രസാദ്,തിരുവെരുമ്പൂർ ഹൈവേ പട്രോൾ ടീമിലെ ശങ്കര്‍ പാണ്ഡ്യൻ എന്നീ പോലീസുകാരാണ് ചെന്നൈ കംമീഷണറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. വിനോദസഞ്ചാര കേന്ദ്രമായ തിരുച്ചിറപ്പള്ളിയിലെ മുക്കൊമ്പിൽ സുഹൃത്തിനൊപ്പം എത്തിയ പപതിനേഴുകാരിയായ പെൺകുട്ടിയെയും 19 വയസ്സുള്ള പുരുഷ സുഹൃത്തിനെയും മദ്യപിച്ചെത്തിയ പോലീസുകാർ ചോദ്യം ചെയ്യുകയായിരുന്നു. സാധാരണ വേഷത്തിൽ വന്ന ഇവർ ഇരുവരും കഞ്ചാവ് കച്ചവടത്തിനാണ് സ്ഥലത്തെത്തിയതെന്നും ആരോപിച്ചു. തുടർന്ന് സുഹൃത്തിനെ മർദിച്ച ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് ഓടുന്ന കാറിൽ വച്ച് ഒരു മണിക്കൂറോളം പോലീസുകാർ തന്നെ മാറിമാറി ബ ,, ലാ ,, ത്സം ,, ഗം ചെയ്തതായും,
സംഭവം പുറത്തറിഞ്ഞാൽ മയക്കുമരുന്ന് കേസ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ പ്രതികളായ പൊലീസുകാരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും പോക്സോ കേസുകൾ ചുമത്തുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിന് പരിക്കുകളുണ്ടെന്ന് പരിശോധിച്ച ഡോക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.