കാസര്‍കോട്കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് പേരെ എക്സൈസ് പിടികൂടി. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സി ടി അബ്ദുല്ല (46), ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഫൈസല്‍ (37) എന്നിവരാണ് അറസ്റ്റിലായത്.
വൈകീട്ട് 3.30 മണിയോടെ കാസര്‍കോട് എക്‌സൈസ് റേന്‍ജ് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ ജോസഫും സംഘവും നടത്തിയ പരിശോധനയില്‍ കാസര്‍കോട് നഗരത്തിന് സമീപത്ത് നിന്നാണ് കെ എല്‍ 60 ഡി 6052 നമ്പര്‍ മാരുതി റിട്‌സ് കാറില്‍ നിന്ന് 0.8 ഗ്രാം എംഡിഎംഎ പിടികൂടിയത്.
പ്രതികള്‍ക്കെതിരെ നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. എക്‌സൈസ് സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി രാജേഷ്, എം മുരളീധരന്‍ കെ പി ശരത് എന്നിവരുമുണ്ടായിരുന്നു.