കാസർകോട്‌ നഗരത്തിൽ സ്വർണക്കടത്ത്‌: പ്രതി പിടിയിൽ

കാസർകോട്‌ നഗരത്തിൽ സ്വർണക്കടത്ത്‌: പ്രതി പിടിയിൽ

കാസർകോട് നഗരത്തിൽ വച്ച്‌ രേഖകളില്ലാത്ത 969.90 ഗ്രാം സ്വർണക്കട്ടിയും 14,12,800 രൂപയുമായി യുവാവ് പൊലീസ് പിടിയിലായി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അഹ്‌മദ്‌ ഇർഫാൻ (30) ആണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാസർകോട് സി ഐ പി അജിത് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം പള്ളം ട്രാഫിക് ജൻക്ഷന് സമീപത്ത് നിന്നാണ് സ്വർണവും പണവുമായി യുവാവിനെ പിടികൂടിയത്. പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ 11.30 മണിയോടെയായിരുന്നു സംഭവം.
സ്വർണത്തിന്റെയും പണത്തിന്റെയും മുഴുവൻ രേഖയും ഹാജരാക്കാൻ യുവാവിന് സമയം നൽകിയെങ്കിലും അതിന് സാധിക്കാത്തതിനാൽ പൊലീസ് തുടർ നടപടികളുമായി മുന്നോട്ട് പോയി? സ്വർണം കസ്റ്റംസിനും പണം എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനും കൈമാറും. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം സ്വർണത്തിന്റെ ഉറവിടം അടക്കമുള്ള കാര്യങ്ങളിലേക്കും തുടർ അന്വേഷണത്തിലേക്കും പൊലീസ്‌ കടക്കും.

Leave a Reply