യേശു അജിത്തിനെക്കാളും വിജയിയെക്കാളും സുന്ദരനാണ് ; ക്രിസ്തുമതം സ്വീകരിച്ച മോഹിനിയുടെ ജീവിതം

യേശു അജിത്തിനെക്കാളും വിജയിയെക്കാളും സുന്ദരനാണ് ; ക്രിസ്തുമതം സ്വീകരിച്ച മോഹിനിയുടെ ജീവിതം

മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ചു മോഹിനി ഇപ്പോൾ മശറ്റാരു ജീവിതത്തിലാണ്‌. വ്യക്തി ജീവിതം പരാജയപ്പെട്ട മോഹിനി സിനിമയിൽ നിന്നെല്ലാം വിട്ടകന്ന്‌ ജീവിരക്കുകയാണ്‌. 7 വർഷങ്ങൾക്ക് മൂമ്പ് കടുത്ത വിഷാദ രോഗം ബാധിച്ച സമയത്ത് താരം വീട്ടു ജോലിക്കാരി നൽകിയ ബൈബിളിലൂടെ ക്രിസ്തു മതം സ്വീകരിച്ചിരുന്നു. അതോടെ മോഹിനി എന്ന പേരുമാറ്റി ക്രിസ്റ്റീന എന്ന പേര് സ്വീകരിച്ചു.
സിനിമയിൽ സജീവമല്ലാത്ത താരം ഇപ്പോൾ ഒരു സുവിശേഷ പ്രാസംഗികയാണ്. പോണ്ടിച്ചേരി ഉപ്പളം പള്ളിയിൽ സുവിശേഷം നടത്തുന്ന താരത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തെക്കുറിച്ചു ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ് മോഹിനി. തഞ്ചാവൂരിലെ ബ്രാഹ്മണ കുടുംബത്തിലാണ് താരം ജനിച്ചത്. 2013ലാണ് ക്രിസ്തുമതം സ്വീകരിച്ചു ക്രിസ്റ്റീന ആയത്. നല്ല ഒരു വ്യക്തിയെ വിവാഹം കഴിച്ചിട്ടും ഭർത്താവിനെ ഉൾക്കൊള്ളാൻ പറ്റിയില്ല. പല തവണ വിവാഹ മോചനത്തിന് ശ്രമിച്ചു എന്നാൽ ഇതിൽ നിന്നെല്ലാം തന്നെ രക്ഷിച്ചത് യേശുവാണ്. മനസിനുണ്ടായ വിഷമഘട്ടത്തിൽ താൻ ഒരു സ്വപ്നം കണ്ടു.
പ്രളയത്തിൽ പെട്ടുപോവുന്നതാണ് കണ്ടത്. ആ പ്രളയം താൻ ചെയ്താൽ പാപങ്ങൾ ആയിരുന്നു. അവിടെ മറുകരയിൽ കുറെ നായകന്മാരെ കണ്ടു, അജിത്, വിജയ് ഒക്കെ സുന്ദരന്മാരാണെന്നു പറയുന്നവർ ഉണ്ടാകും എന്നാൽ അവരെക്കാളൊക്കെ സുന്ദരനായ ഒരാളെ ഞാൻ കണ്ടു. അയാളുടെ അടുത്ത് ഒരു ബോട്ടും കണ്ടു ആ ബോട്ടിലേക്ക് അയാൾ വിരൽ ചൂണ്ടി. അത് യേശുവായിരുന്നു എന്നുമാണ് മോഹിനി പറഞ്ഞത്.

Leave a Reply