ബസിൽ യാത്ര ചെയ്യുന്നതിനിടെ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച നടൻ അറസ്റ്റിൽ

ബസിൽ യാത്ര ചെയ്യുന്നതിനിടെ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച നടൻ അറസ്റ്റിൽ

തിരുവനന്തപുരം പോത്തൻകോട് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച ടെലിവിഷൻ ഹാസ്യ താരത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഹാസ്യ താരം ബിനു ബി കമാൽ (41) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ വട്ടപ്പാറ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തമ്പാനൂരിൽ നിന്നും നിലമേലിലേക്ക് സർവ്വീസ് നടത്തുന്ന ബസിലാണ് വൈകുന്നേരം നാലുമണിയോടെ കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിട്ട് വീട്ടിലേക്ക് ബസിൽ മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയുടെ ശരീര ഭാഗങ്ങളിൽ പ്രതി സ്പർശിക്കുകയും കയറിപ്പിടിക്കുകയുമായിരുന്നു.

പെൺകുട്ടി ബഹളംവെച്ചതോടെ ബസ് നിർത്തുകയും ഇതിനിടെ ബിനു ഇറങ്ങി ഓടുകയും ചെയ്തു. യാത്രകകരും നാട്ടുകാരും ചേർന്ന് പിന്നാലെ ഓടി ബിനുവിനെ പിടികൂടാനുള്ള ശ്രമം നടത്തിയെങ്കിലും ബിനു രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ബിനുവിനെ വട്ടപ്പാറയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply