ആറന്മുളയിൽ പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കപ്യാർ അറസ്റ്റിൽ. ആറന്മുള സ്വദേശി വർഗീസ് തോമസ് (63) ആണ് അറസ്റ്റിലായത്. സ്കൂളിലേക്ക് പോകുംവഴി പള്ളിയിൽ പ്രാർത്ഥിക്കാൻ കയറിയ പന്ത്രണ്ട് വയസുകാരിക്ക് നേരെയാണ് പീഡന ശ്രമമുണ്ടായത്.
സ്കൂളിനോട് ചേർന്നുള്ള പള്ളിയിലാണ് സംഭവം നടന്നത്. പെൺകുട്ടി വിവരം സ്കൂൾ അധികൃതരെ അറിയിച്ചെങ്കിലും വിവരം പുറത്തറിയാതിരിക്കാൻ സ്കൂൾ അധികൃതർ ശ്രമം നടത്തിയിരുന്നു. എന്നാൽ വിവരം പോലീസിൽ അറിയിച്ചതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ കേസിൽ നിന്നും പ്രതിയെ രക്ഷിക്കാനും സ്കൂൾ അധികൃതർ ശ്രമം നടത്തിയിരുന്നു. സ്കൂൾ അധികൃതർക്കെതിരെയും പോലിസ് കേസെടുത്തു.